ADVERTISEMENT

ലണ്ടന്‍∙ സ്നേഹം മണ്ണില്‍ മനുഷ്യനായ് പിറന്നതിന്‍റെ ഓര്‍മയ്ക്കായ് നാടെങ്ങും ആഘോഷത്തിരികള്‍ തെളിയാന്‍ നേരമായി. മാലാഖമാരുടെ സംഗീതവും കണ്ണു ചിമ്മുന്ന താരകങ്ങളും മണ്ണിലും വിണ്ണിലും നിറയുന്ന ക്രിസ്മസ് കാലത്തെ വരവേല്‍ക്കാനൊരുങ്ങുന്ന വേളയില്‍ പുതിയ ഗാനവുമായെത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ശ്രേയക്കുട്ടിയെന്ന ശ്രേയ ജയദീപ്. 

കൊച്ചു നാദത്തിലൂടെ സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച ശ്രേയക്കുട്ടി ആലപിച്ച 'പൊന്നു പിറന്നാള്‍' എന്ന ഗാനത്തിന്‍റെ ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ടീസറിനു പിന്നാലെ പ്രിയ ഗായികയ്ക്ക് ആശംസകളയറിയിച്ച് നിരവധി പേര്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. 

ponnu-pirannal-2

ജോസ് കുമ്പിളുവേലില്‍ ആണ് 'ഇന്ന് പിറന്നാള്‍ .. പൊന്നുപിറന്നാള്‍ എന്ന് തുടങ്ങുന്ന  ഉണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ സകല ഭാവങ്ങളും ഉള്‍ക്കൊണ്ടുള്ള ഈ വര്‍ഷത്തെ ഏറ്റവും പുതിയ ക്രിസ്മസ് ഗാനത്തിന്‍റെ വരികളൊരുക്കിയത്.ഈണം പകര്‍ന്നിരിക്കുന്നത് പുതുതലമുറയിലെ ശ്രദ്ധേയനായ ഷാന്‍റി ആന്‍റണി അങ്കമാലിയാണ്.ഓര്‍ക്കസ്ട്രേഷന്‍  പ്രദീപ് ടോമും. ഫ്ളൂട്ട്  രാജേഷ് ചേര്‍ത്തലയും ആണ് സംഗീതാകമ്പടി നല്‍കിയത്.

കുമ്പിള്‍ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഷീന കുമ്പിളുവേലില്‍,ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം നിര്‍മിച്ചിരിക്കുന്നത്.

സംഗീതത്തിന്‍റെ പുതുനാമ്പുകള്‍ പീലിവിടര്‍ത്തുന്ന രാഗതാളലയങ്ങളുടെ സ്വര്‍ഗീയാവിഷ്കാരം തുളുമ്പുന്ന മനോഹര ഗാനം ഈ ഗാനം ഡിസംബര്‍ ഒന്നിന് യുട്യൂബിലൂടെ റിലീസ് ചെയ്യും  

ലിങ്ക്:

https://youtu.be/9J55HDFkON4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com