ADVERTISEMENT

സൂറിക്∙ പൊതുസ്ഥലങ്ങളിലെ പബ്ലിക് ഫോൺ ബൂത്തുകൾ ഇനി സ്വിറ്റസർലന്റിന്റെ ഓർമകളിൽ മാത്രം. 140 വർഷം നീണ്ട സ്വിസ്സ് പബ്ളിക് ഫോൺ ബൂത്ത് ചരിത്രത്തിലെ അവശേഷിച്ച ഫോൺ ബൂത്തും നീക്കം ചെയ്‌തു. ബാഡനിലെ ബ്രൂഗ്ഗർ സ്ട്രീറ്റിൽ നിന്നും ക്രെയിനിന്റെ സഹായത്തോടെ നീക്കം ചെയ്‌ത 1962 ൽ നിർമ്മിച്ച ക്യാബിൻ, ബേണിലെ ടെലികമ്മ്യുണിക്കേഷൻ മ്യുസിയത്തിൽ സ്ഥാനം പിടിക്കും.

കോയിനുകളിട്ടും കാർഡ് ഉപയോഗിച്ചും വിളിക്കാവുന്ന രണ്ടു തരം പബ്ലിക് ഫോൺ ക്യാബിനുകളാണ് സ്വിറ്റ്സർലൻഡിലുണ്ടായിരുന്നത്. തടിച്ച ടെലിഫോൺ ഡയറക്‌ടറികളും ഇടം പിടിച്ച ഫോൺ ബൂത്തുകൾക്ക് മുന്നിൽ അവസരത്തിനായി ക്യു നിന്ന ഒരു കാലമുണ്ടായിരുന്നു. 1990 കളിൽ മൊബൈൽ ഫോണിന്റെ വരവോടെ ക്രമേണ തിരക്ക് ഇല്ലാതായി. 2004 - 2016 കാലത്താണ് പബ്ളിക് കോൾ ബൂത്തുകളുടെ ഉപയോഗം തീർത്തും കുറഞ്ഞതെന്ന് സ്വിസ്സ്‌ കോം വിലയിരുത്തുന്നു.

പൊതുസ്ഥലങ്ങളിലെ ഫോൺ ബൂത്തുകൾ ചരിത്രമായെങ്കിലും, 150 ഓളം ഫോൺ ബൂത്തുകൾ തുടർന്നും സ്വിറ്റ്സർലൻഡിലുണ്ടാകും.. ആശുപത്രികൾ, സ്‌കൂളുകൾ, റസ്‌റ്ററന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളാണ് ഗ്ലാസ്സിട്ട ഫോൺ ബൂത്തുകൾ നില നിർത്താൻ താൽപര്യപ്പെട്ടത്. എന്നാൽ ഇവയുടെ പരിപാലനവും ഉടമസ്ഥതയും സ്വിസ്സ്‌കോം ബന്ധപ്പെട്ടവർക്ക് വിലയീടാക്കി കൈമാറി. പഴയ ടെലിഫോൺ ബൂത്തുകൾ സ്വിസ്സ്‌ കോമിൽ നിന്നും വിലക്കും വാങ്ങാവുന്നതാണ്. ഇവയിൽ മിക്കതും ഓട്ടോമാറ്റിക് കിയോസ്‌ക്, ഗാർഡൻ ഹൗസ്, മിനി ബാർ, മിനി ഡിസ്‌കോ, ബുക്‌ഷെൽഫ്‌ എന്നിങ്ങനെ പല രൂപത്തിൽ അവതരിച്ചു കൊണ്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com