ADVERTISEMENT

ലണ്ടൻ∙ കേരള സംസ്ഥാന സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം ജനുവരി 2, 3 തീയതികളിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നു.  ലോക കേരളസഭയുടെ തിരഞ്ഞെടുപ്പ് മാനദണ്ഡപ്രകാരം ആകെ  ഒഴിവു വരുന്ന  അംഗങ്ങളിൽ,   ബ്രിട്ടനിൽ നിന്നും 3 പ്രതിനിധികളെ കേരള സർക്കാരും ലോക കേരളസഭ സെക്രട്ടറിയേറ്റും തിരഞ്ഞെടുത്തു. 

ബ്രിട്ടനിലെ കോവെന്ററിയിൽ നിന്നുള്ള സ്വപ്നപ്രവീൺ,  മാഞ്ചസ്റ്ററിൽ നിന്നുള്ള ജയൻ എടപ്പാൾ,  ബർമിങ്ഹാമിൽ നിന്നുള്ള  ആഷിഖ് എന്നിവരെയാണ് ലോക കേരളസഭ അംഗങ്ങളായി യുകെയെ പ്രതിനിധീകരിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്നത്.

ഉന്നത ബിരുദധാരികളായ മൂന്നു പേരും യു.കെയിലെ സാമൂഹിക കലാ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യങ്ങളാണ് .

ശ്രീമതി സ്വപ്ന പ്രവീൺ

കഴിഞ്ഞ പത്തു വർഷക്കാലമായി യുകെയിലുള്ള സ്വപ്ന പ്രവീൺ വനിതാശാക്തീകരണത്തിനും,  മലയാളം മിഷൻ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നു. യുകെയിലെ പുരോഗമന കലാ  സാംസ്ക്കാരിക സംഘടനയായ 'സമീക്ഷ യുകെ 'യുടെ ദേശീയ പ്രസിഡന്റ്‌ കൂടിയാണ് .

2018 ഡിസംബറിൽ,  കേരളത്തിൽ നടത്തിയ വനിത മതിലിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു യു കെയിൽ ഇന്ത്യാ ഹൌസിനു മുമ്പിൽ  സംഘടിപ്പിച്ച 'മനുഷ്യ മതിലിന്റെ 'പ്രധാന സംഘാടക കൂടി ആയിരുന്നു സ്വപ്ന പ്രവീൺ. പ്രമുഖ മൾട്ടി നാഷണൽ ഹോട്ടൽ ശ്രംഗലയുടെ ഹ്യൂമൻ റിസോഴ്സ് മാനേജറായി പ്രവർത്തിച്ചുവരുന്നു. USA യിലും കുറച്ചു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ശ്രീ ജയൻ എടപ്പാൾ

മലയാളി അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമായ  ജയൻഎടപ്പാൾ മാഞ്ചസ്റ്ററിൽ നിന്നുമാണ് ലോക കേരള സഭയിൽ എത്തുന്നത്.  കേരള സംസ്ഥാന സർക്കാരിന്റെ പീപ്പിൾ പ്ലാനിങ് പ്രോഗ്രാമിന്റെ സംസ്ഥാന റിസോഴ്സ്‌ പേഴ്സണായും സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ അംഗമായും 5 വർഷക്കാലം പ്രവർത്തിച്ചിട്ടുണ്ട്.  കഴിഞ്ഞ 10വർഷത്തിലധികമായി യുകെയിലെ പവർ /എനർജി  മേഖലയിൽ പ്രവർത്തിക്കുന്നു.

യുകെയുടെ പ്രധാന പ്രോജക്റ്റ്‌കളിൽ ഒന്നായ ഹൈസ്പീഡ് റെയിൽവേ പ്രോജെക്ടിൽ ലണ്ടനിൽ ജോലി ചെയ്യുന്നു. മറ്റു വിദേശ രാജ്യങ്ങളിലും സാങ്കേതിക മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ ജയൻ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ മാഞ്ചസ്റ്റർ ഘടകം സെക്രട്ടറി കൂടിയാണ് ബ്രിട്ടനിലെ പുരോഗമന കലാ സാംസ്ക്കാരിക സംഘടനയുടെ ദേശീയ നേതൃത്വത്തിലും പ്രവർത്തിക്കുന്നു.

ആഷിഖ് മുഹമ്മദ് നാസർ

വളരെ ചെറുപ്പം മുതലെ പ്രവാസിയായിരുന്ന ബർമിങ്ഹാമിൽ നിന്നുള്ള ശ്രീ ആഷിഖ് ലോക കേരളസഭയിലെ യുവ സാന്നിദ്ധ്യം കൂടിയാണ്. അദ്ദേഹംUk യിലെ മൾട്ടി നാഷണൽ കമ്പനിയിൽ സാങ്കേതിക വിദഗ്‌ദ്ധനായി പ്രവർത്തിക്കുന്നു.   സാങ്കേതിക മേഖലയെ നിത്യജീവിതവുമായി ബന്ധിപ്പിക്കാൻ നടത്തുന്ന വിവിധ പ്രവർത്തനങ്ങളിലെ മുഖ്യ സംഘാടകൻ കൂടിയാണ് ആഷിഖ്.

യുകെ യിലെ വിവിധ യൂണിവേഴ്സിറ്റികളിൽ വലിയ സൗഹൃദങ്ങൾ സൂക്ഷിക്കുന്ന ആഷിഖ്  യുകെയിലെ സ്റ്റുഡൻസ് യൂണിയൻ രംഗത്തും പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.  യുകെയിലെ പുരോഗമന കലാ സാംസ്ക്കാരിക സംഘടനയുടെ കേന്ദ്ര സെക്രെട്ടറിയേറ്റ് അംഗവുമാണ്

യുകെയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ താത്പര്യമുള്ള  മലയാളികളുടെ ബയോഡാറ്റായും,  വിവിധ പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരങ്ങളും ശേഖരിച്ചു കേരള സംസ്ഥാന സർക്കാരിന്റെയും ലോക കേരളസഭ സെക്രട്ടറിയേറ്റിന്റെയും പരിശോധനക്ക് ശേഷമാണു പുതിയ മൂന്ന് അംഗങ്ങളെ ഈ വർഷം തിരഞ്ഞെടുത്തിരിക്കുന്നത്.

കേരളത്തിന്റെ വികസനകുതിപ്പിൽ നാടിന്റെ നട്ടെല്ലായ പ്രവാസി മലയാളികളെ കൂടി പങ്കാളികളാക്കുക എന്ന ഉദ്ദേശലക്ഷ്യങ്ങളോടെ കേരള സർക്കാർ രൂപം നൽകിയ  ലോക കേരളസഭയിൽ,  കേരളത്തിന്റെ പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് വികാസനോന്മുഖമായ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാനും നവ കേരള സൃഷ്ടിയുടെ വക്താക്കൾ ആകുവാനും യു.കെയിലെ പ്രവാസി മലയാളികൾക്കെല്ലാം ഗുണകരമാവുംവിധം പ്രവർത്തിക്കുവാനും പുതിയ മൂന്നു ലോക കേരളസഭ അംഗങ്ങൾക്കും കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com