ADVERTISEMENT

ബർലിൻ∙ വളർത്ത് നായെ മദ്യ ലഹരിയിൽ നദിയിലെറിഞ്ഞു കൊന്ന ജർമൻകാരന് ആറ് മാസത്തെ ജയിൽ ശിക്ഷ. ജർമൻ നഗരമായ മ്യൂൾഹൈംയിലാണ് സംഭവം. മ്യൂൾഹൈം കോടതിയാണ് 58 കാരനായ ജർമൻ പൗരനു നായയെ വക വരുത്തിയതിന്റെ പേരിൽ ശിക്ഷ വിധിച്ചത്. മിണ്ടാ മൃഗങ്ങളോട് ക്രൂരത കാണിക്കുന്നവർക്ക് അഴി തന്നെ എണ്ണണം എന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഒട്ടനവധി സാക്ഷികളെ ഈ കേസിൽ വിസ്തരിച്ചു. 

court-gif

 

ഇയാൾ നായയെ ഒരു പാലത്തിൽ നിന്നും നദിയിലേക്ക് എറിയുന്നത് കണ്ടവരാണ് ഇയാൾക്കെതിരെ കോടതിയിൽ മൊഴി നൽകിയത്. മൃഗ സ്നേഹികൾ സംഭവത്തിൽ സംഘടിച്ച് കേസ് കൊടുത്തതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. 18 കുപ്പി ബിയർ കുടിച്ചതിനു ശേഷമാണ് ഈ പാതകം ചെയ്തതെന്നും മാപ്പാക്കണം എന്നും കോടതിയിൽ പ്രതി അപേക്ഷിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജർമൻ മാധ്യമങ്ങൾ സംഭവം ഏറെ ചർച്ച ചെയ്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com