ADVERTISEMENT

സൂറിക്ക് ∙ യാത്ര പോകാൻ ഏറ്റവും സുരക്ഷിത രാജ്യങ്ങളിൽ ഒന്നാമത് സ്വിറ്റ്സർലൻഡും. രാഷ്ട്രീയ അസ്ഥിരത, റോഡ് സുരക്ഷിതത്വം, പകർച്ചവ്യാധികൾ എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ എല്ലാ വിഭാഗങ്ങളിലും സ്വിറ്റ്സർലൻഡ് ഒന്നാമതെത്തി. സിംഗപ്പൂർ ആസ്ഥാനമായ ട്രാവൽ സെക്യുരിറ്റി റിസ്‌ക് സർവീസസ് കമ്പനിയായ ഇന്റർനാഷനൽ എസ്ഒഎസിന്റെതാണ് അടുത്ത വർഷത്തേക്കുള്ള ട്രാവൽ റിസ്‌ക് മാപ്പ്.

സുരഷിത രാജ്യങ്ങളുടെ ലിസ്റ്റിൽ ഡെൻമാർക്ക്‌, ഫിൻലൻഡ്‌, ഐസ്‌ലാൻഡ്‌, നോർവെ, ലക്സംബർഗ്, സ്ലൊവേനിയ എന്നിവയും ഇടംപിടിച്ചു.  ഈസ്റ്റ് ഉക്രയ്ൻ, റഷ്യ ഒഴികെയുള്ള യൂറോപ്പ്യൻ രാജ്യങ്ങൾക്ക് എല്ലാം തന്നെയും ലൊ റിസ്‌ക് വിഭാഗത്തിലാണ് സ്ഥാനം. യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യുസിലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളും ലൊ റിസ്‌ക് വിഭാഗത്തിലാണ്.

ടുറിസ്റ്റുകൾക്കു മാത്രമല്ല രാജ്യത്ത് സ്ഥിരതാമസക്കാരായ വിദേശികൾക്കും ഏറ്റവും സുരക്ഷിതം തോന്നുന്ന രാജ്യങ്ങളിൽ പ്രഥമ സ്ഥാനത്താണ് സ്വിറ്റ്സർലന്റെന്നു ഇന്റർ നേഷൻസ് നടത്തിയ സർവേയിലും തെളിയുന്നു. ക്രൈം, ടെററിസം, യുദ്ധം എന്നിവയെ ആധാരമാക്കി ഗ്ലോബൽ ഫിനാൻസ് കമ്പനി 128 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിൽ രണ്ടാം സ്ഥാനത്ത് എത്തിയതും സ്വിറ്റ്സർലൻഡാണ്. ഏറ്റവും കുറഞ്ഞ അക്രമ നിരക്ക്, പൊതു സുരക്ഷിതത്വം എന്നിവ മുൻനിർത്തി എൻസൈക്ലോപീഡിയ ഡോട്ട് കോം നടത്തിയ പഠനത്തിലും സ്വിറ്റ്സർലൻഡ് തന്നെയാണ് ലോകത്ത്‌ ഒന്നാം സ്ഥാനത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com