ADVERTISEMENT

ബര്‍ലിന്‍∙ ഡിസംബര്‍ തുടങ്ങിയപ്പോഴ്കേ്കും ജര്‍മനിയില്‍ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുമായി ശൈത്യം മൂര്‍ച്ചിയ്ക്കുന്നു.ബവേറിയയിലെ ഫ്രോണ്ടനില്‍ മഞ്ഞുവീഴ്ച ശക്തമായിരിയ്ക്കയാണ്.

ആഗനമനകാലത്തിന്റെ ആദ്യദിവസം തന്നെ രാജ്യത്തിന്റെ തെക്ക് ഭാഗത്ത് മഞ്ഞും വീഴ്ച തുടരുന്നതായി ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

തണുത്തുറഞ്ഞ താപനിലയില്‍ മഴയ്ക്കൊപ്പം മഞ്ഞും വീഴ്ചയും ഉണ്ടാകുമെന്ന് കലാവസ്ഥാ കേന്ദ്രം ൈ്രഡവര്‍മാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. സാര്‍ലാന്‍ഡ്, റൈന്‍ലാന്റ് പാലറ്റിനേറ്റ്, ബാഡന്‍വുര്‍ട്ടെംബര്‍ഗ്, ബവേറിയ എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ഉയര്‍ന്ന തോതില്‍ ഉണ്ടായത്.

 

അതേസമയം, രാജ്യത്തുടനീളം താപനില താഴ്ന്നുകൊണ്ടിരിക്കുകയാണ്, ഹാംബുര്‍ഗ് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് ഗതാഗത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

തെക്കന്‍ ജര്‍മനിയില്‍ 10 ഡിഗ്രി മുതല്‍ താഴ്ന്ന താപനിലയും രാത്രി കാലങ്ങളില്‍ പൂജ്യത്തിനു താഴെയുമാണ്. ഞായറാഴ്ച രാത്രിമുതല്‍ ജര്‍നിയിലുടനീളം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. മിക്കയിടങ്ങളിലും ഫ്രോസ്ററിഗ് ഉണ്ടായി. ജര്‍മനിയുടെ അയല്‍രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com