ADVERTISEMENT

ബ്രിസ്റ്റോൾ ∙  ബ്രിസ്റ്റോളിന്റെ മണ്ണിൽ തിരുപ്പിറവി ആഘോഷങ്ങൾക്ക് ഡിസംബർ 8 ഞായറാഴ്ച തുടക്കം കുറിക്കും. പരിശുദ്ധ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായ സെന്റ് സ്റ്റീഫൻസ് ക്നാനായ യാക്കോബായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിലാണ് ക്രിസ്മസ് കരോൾ സർവ്വീസും സൺഡേ സ്കൂൾ ഡേ ആഘോഷങ്ങളും കൊണ്ടാടപ്പെടുന്നത്.

നോമ്പുകാലത്തിന്റെ പരിശുദ്ധിയിൽ അന്നേ ദിവസം ഇടവക വികാരി ഫാ. സജി ഏബ്രഹാം കൊച്ചേത്തിന്റെ മുഖ്യകാർമ്മീകത്വത്തിൽ രാവിലെ 10.30 ന് വിശുദ്ധ കുർബാന അർപ്പിക്കപ്പെടും. തുടർന്ന് ഇടവകയിലെ സൺഡേസ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മറ്റു വിവിധഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ കാരൾ സർവ്വീസും മറ്റ് വർണ്ണാഭമായ കലാപരിപാടികളും നടത്തപ്പെടും.

തൂമഞ്ഞു പെയ്യുന്ന ധനുമാസപുലരിയിൽ ലോകനാഥന്റെ തിരുജനനം ആഘോഷിക്കുവാന്‍ ഏവരെയും സെന്റ് സ്റ്റീഫൻസ് ചർച്ച് ബ്രിസ്റ്റോളിലേക്ക് സ്വാഗതം ചെയ്യുന്നു.

വികാരി. ഫാ. സജി ഏബ്രഹാം കൊച്ചേത്ത്

ട്രസ്റ്റി : ഏബ്രഹാം ഉണ്ണിട്ടൻ

സെക്രട്ടറി : മനോജ് കുര്യാക്കോസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com