ADVERTISEMENT

ബര്‍ലിന്‍∙ ജര്‍മനിയില്‍ ഒരു നിയോ നാസി കൗണ്‍സിലര്‍ക്കു ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ചതിന് മേയര്‍ക്കെതിരേ നിയമ നടപടി. തുരിംഗിയയിലെ എയ്സനാച്ചില്‍ മേയറായ കാത്യ വോള്‍ഫിനെതിരേയാണ് ഹസ്തദാനം നിഷേധിക്കപ്പെട്ട പാട്രിക് വീഷ്കെ ഹര്‍ജി നല്‍കിയിരിക്കുന്നത്.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എന്‍പിഡിയില്‍ അംഗമാണ് വീഷ്കെ. ഇയാള്‍ മുന്‍പ് നിയോ നാസി പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. മേയര്‍ തനിക്കു ഹസ്തദാനം നല്‍കണമെന്നു കോടതി നിര്‍ദേശിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്.

കബാബ് ഷോപ്പില്‍ ബോംബ് വച്ചതിനും, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ആക്രമിച്ചതിനുമൊക്കെ ശിക്ഷിക്കപ്പെട്ടിട്ടുള്ളയാളാണ് വീഷ്കെ.

അതേസമയം, മേയര്‍ കാത്യ വോള്‍ഫ് ഇടതുപക്ഷ ഡൈ ലിങ്കെ പാര്‍ട്ടിയുടെ പ്രതിനിധിയാണ്. നിയമം തന്റെ ഭാഗത്തായിരിക്കുമെന്നാണ് അവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ഒരാള്‍ മറ്റൊരാള്‍ക്ക് ഹസ്തദാനം നല്‍കാന്‍ കോടതിക്കു നിര്‍ബന്ധിക്കാനാവില്ലെന്നും, അതു ഭരണഘടനാവിരുദ്ധമാണെന്നും കാത്യ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com