ADVERTISEMENT

ബേണ്‍∙ സ്വിറ്റ്സര്‍ലന്‍ഡിലെ പൗരത്വം ലഭിക്കുന്ന ഒരു വിദേശിക്ക് അത് പ്രതിവര്‍ഷം ശരാശരി പതിനായിരം സ്വിസ് ഫ്രാങ്കിന്റെ മൂല്യമാണ് നല്‍കുന്നതെന്ന് പഠന റിപ്പോര്‍ട്ട്.

നാച്ചുറലൈസേഷന്‍ പൂര്‍ത്തിയാക്കിയ കുടിയേറ്റക്കാരുടെ വരുമാനം രാജ്യത്തെ മറ്റു കുടിയേറ്റക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നാണ് കണക്കുകളില്‍ വ്യക്തമാകുന്നത്. 13.5 ശതമാനം വരെയാണ് ഈ വ്യത്യാസം കണക്കാക്കുന്നത്.

കുടിയേറ്റത്തിന്റെ ഭാഗമായി തൊഴില്‍ വിപണിയില്‍ ഉടലെടുക്കുന്ന വിവേചനം പരിഹരിക്കാന്‍ നാച്ചുറലൈസേഷനു മാത്രമേ സാധിക്കൂ എന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

ഇന്റഗ്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ എന്ന പരിഗണന സ്വിസ് പൗരത്വം ലഭിച്ച വിദേശികള്‍ക്ക് തൊഴില്‍ദാതാക്കള്‍ നല്‍കുന്നുണ്ട്. സ്വിസ് പാസ്പോര്‍ട്ടില്ലാത്ത വിദേശികളെ അപേക്ഷിച്ച് കൂടുതല്‍ മികച്ച അവസരങ്ങളും വരുമാനവും അവര്‍ക്കു ലഭിക്കാന്‍ ഇതാണു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com