ADVERTISEMENT

പ്രെസ്റ്റൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച യുവജന വർഷത്തിന്റെ സമാപനം ഡിസംബർ 28 ന്  ലിവർപൂൾ ലിതെർലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ വർഷം മാർ ജോർജ് ആലഞ്ചേരി ഉദ്ത്‌ഘാടനം ചെയ്ത യുവജന  വർഷം  രൂപതയുടെ വിവിധ ഇടവകകളിലും, മിഷനുകളിലും വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു വരികയായിരുന്നു. 

സിറോ മലബാർ സഭയുടെ യുവജന സംഘടനനായ സിറോ മലബാർ യൂത്ത് മൂവ്മെന്റ് രൂപതയുടെ വിവിധ മിഷനുകളിലും, ഇടവകകളിലും രൂപീകരിക്കുകയും യുവജനങ്ങളുടെ വിശ്വാസ പരിശീലനത്തിനും,വ്യക്തിത്വ വികാസത്തിനുതകുന്ന കർമ്മ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു. രൂപതയുടെ എല്ലാ പ്രദേശങ്ങളിൽ നിന്നുമായി നൂറു കണക്കിന് യുവതി യുവാക്കൾ ഇരുപത്തി എട്ടിന് നടക്കുന്ന യുവജന വർഷ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആണ് സമ്മേളനത്തോടനുബന്ധിച്ചു വിഭാവനം  ‌ചെയ്തിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി രൂപത ഡയറക്ടർ റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ അറിയിച്ചു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com