ADVERTISEMENT

ലണ്ടൻ ∙ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് അധികാരം നിലനിർത്തിയ ബോറിസ് ജോൺസൺ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിച്ചാൽ ഇന്ത്യയിൽ നിന്നും ആയിരക്കണത്തിന് നഴ്സുമാരും ഡോക്ടർമാരും ബ്രിട്ടനിലെത്തും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽനിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽനിന്നും ഉള്ളവർക്കും സമാനമായ പോയിന്റ് ബെയ്സ്ഡ് ഇമിഗ്രേഷൻ നയം നടപ്പാക്കുന്നതോടെ ഇന്ത്യക്കാരായ വിദഗ്ധ തൊഴിലാളികൾക്കും കൂടുതൽ അവസരങ്ങൾ തുറന്നു കിട്ടും.

ബ്രെക്സിറ്റിന്റെ തിരക്കിൽ ഈ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽനിന്നും പുതിയ സർക്കാർ പിന്നോട്ടു പോകുമോ എന്നു മാത്രമേ കണ്ടറിയേണ്ടതുള്ളൂ. എൻഎച്ച്എസിലെ പ്രതിസന്ധി പരിഹരിക്കാൻ 50,000 നഴ്സുമാരെ പുതിതായി നിയമിക്കുമെന്നായിരുന്നു പ്രകടനപത്രികയിൽ ടോറികളുടെ വാഗ്ദാനം.

ഓസ്ട്രേലിയയിലും മറ്റും നിലനിൽക്കുന്നതിന് സമാനമായ പോയിന്റ് ബോയ്സ്ഡ് ഇമിഗ്രേഷൻ സിസ്റ്റം നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്. ഇതു രണ്ടും യാഥാർഥ്യമായാൽ ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുക ഇന്ത്യക്കാർക്കാകും. രാജ്യത്തിന്റെ വികസനത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ ശേഷിയുള്ളവരെ കുടിയേറാൻ അനുവദിക്കുക എന്നതാണ് പോയിന്റ് സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com