ADVERTISEMENT

കൊളോണ്‍∙ ലോകപ്രശസ്തമായ കാര്‍ണിവല്‍ ആഘോഷത്തിന്‍റെ ലഹരിയുടെ ഉന്മാദത്തില്‍ ജര്‍മനി മുഴുകുമ്പോള്‍ കൊളോണിലെ മലയാളികളും അതില്‍ പങ്കുചേരുന്നു. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി കൊളോണ്‍ മലയാളികളുടെ  കായിക കലാക്ഷേത്രമായ ഇന്ത്യന്‍ വോളിബോള്‍ ക്ലബിന്‍റെ (ഐ.വി.സി.) ആഭിമുഖ്യത്തിലാണ് ഇത്തവണയും മലയാളികള്‍ കാര്‍ണിവല്‍ ആഘോഷിക്കുന്നത്. ജനുവരി 11 ന് (ശനി) വൈകുന്നേരം ആറരമണിയ്ക്ക്  കൊളോണ്‍ ബുഹ്ഫോര്‍സ്റ്റിലെ സെന്‍റ് പീറ്റര്‍ കനിസിയൂസ് പാരീഷ് ഹാളിലാണ് ആഘോഷപരിപാടികള്‍ അരങ്ങേറുന്നത്.

 

ജര്‍മന്‍ പാരമ്പര്യമനുസരിച്ച് പോയ വര്‍ഷം നവംബര്‍ 11 ന് 11 മണി കഴിഞ്ഞ് 11 മിനിറ്റില്‍ ആരംഭിച്ച കാര്‍ണിവല്‍ ആഘോഷം ഈ വര്‍ഷം ഫെബ്രുവരി 24 ന് (തിങ്കള്‍, റോസന്‍ മോണ്ടാഗ്) ആണ് അവസാനിയ്ക്കുന്നത്. തിങ്കളാഴ്ചയാണ് ആഘോഷത്തിന്‍റെ മൂര്‍ദ്ധന്യം. ഈസ്റ്റര്‍ നോയമ്പു തുടങ്ങുന്നതിനു മുമ്പുള്ള തിങ്കളാഴ്ച ദിവസം ജര്‍മനിയിലെങ്ങും പ്രത്യേകിച്ച് കൊളോണ്‍, ഡ്യൂസ്സല്‍ഡോര്‍ഫ്, മൈന്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തില്‍ പത്തുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും. ആഘോഷം പ്രമാണിച്ച് സ്കൂളുകള്‍ക്കും അവധിയാണ്.

 

അനുദിന ജീവിതത്തിന്‍റെ  പിരിമുറുക്കങ്ങളെ മാറ്റി നിര്‍ത്തി നര്‍മ്മങ്ങള്‍ പങ്കുവെച്ചും, ആടിയും പാടിയും, നൃത്തംവെച്ചും, ഭക്ഷിച്ചും, പാനം ചെയ്തും ഉല്ലസിക്കാന്‍ മാത്രമായി ഒരുക്കപ്പെടുന്ന ഉത്സവലഹരി പകരുന്ന സായാഹ്നത്തിലേയ്ക്ക് കാര്‍ണിവലിന് അനുയോജ്യമായ വേഷ വിധാനങ്ങളോടെ വന്നെത്തുവാന്‍ ഇന്‍ഡ്യന്‍ വോളിബോള്‍ ക്ലബ് ഭാരവാഹികള്‍ മലയാളി സമൂഹത്തെ സാദരം ക്ഷണിയ്ക്കുന്നു (മുന്‍കൂട്ടിയുള്ള രജിസ്ട്രേഷന്‍ ആവശ്യമാണ്).

 

പരിപാടികളുടെ നടത്തിപ്പിനായി മാത്യു പാറ്റാനി, ഡേവീസ് വടക്കുംചേരി, വര്‍ഗീസ് ചെറുമഠത്തില്‍, ജോയ് മാണിക്കത്ത്, ഫ്രാന്‍സിസ് വട്ടക്കുഴിയില്‍, മാത്യൂസ് കണ്ണങ്കേരില്‍, ഡെസീന തോട്ടുങ്കല്‍, ഡാലിയാ തോട്ടത്തില്‍, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവരടങ്ങുന്ന കമ്മറ്റിയും  പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

 

വിവരങ്ങള്‍ക്ക്:

 

ഡേവീസ് വടക്കുംചേരി 0221 5904183, 0173 2609098, വര്‍ഗീസ് ചെറുമഠത്തില്‍ 0221 6804174, ജോയി മാണിക്കത്ത് 02233 923225

 

സ്ഥലം: 

 

Pfarrsaal St. Petrus Canisius,  Eulerstrasse 2,  51065 Koeln.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com