ADVERTISEMENT

ഹെല്‍സിങ്കി∙ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സാന മരിന്‍ വിപ്ളവാത്മകമായ പരിഷ്കരണങ്ങള്‍ക്ക് തൊഴില്‍ മേഖലയില്‍ തുടക്കം കുറിക്കുന്നു. ആഴ്ചയില്‍ നാലു ദിവസം ജോലിയും മൂന്നു ദിവസം അവധിയും എന്നതാണ് ഇതില്‍ പ്രധാനം. ഇതില്‍ തന്നെ, ജോലി ചെയ്യുന്ന ദിവസങ്ങളില്‍ ആറു മണിക്കൂര്‍ മാത്രമായിരിക്കും ജോലി സമയം.

 

കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ എല്ലാവര്‍ക്കും അവസരം കിട്ടുന്നതിനാണ് ഇങ്ങനെയൊരു നിര്‍ദേശമെന്ന് പ്രധാനമന്ത്രി പറയുന്നു.ലോകത്തിലെ ഏറ്റവും പ്രായം(34) കുറഞ്ഞ പ്രധാനമന്ത്രിയാണ് സാന  മരിൻ .

 

നിലവില്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് ഫിന്‍ലന്‍ഡില്‍ ജോലി ചെയ്യേണ്ടത്. ദിവസം എട്ടു മണിക്കൂര്‍ ജോലി സമയവവും. സ്വീഡന്‍ 2015ല്‍ ആറു മണിക്കൂര്‍ ജോലി സമയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയപ്പോള്‍, ഉത്പാദനക്ഷമത വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു.

 

കുടുംബം, കുട്ടികള്‍, ഹോബികള്‍, സസ്കാരം തുടങ്ങിയ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ആവശ്യമാണെന്ന് സന. പ്രധാനമന്ത്രിയാകും മുന്‍പ് ഗതാഗത മന്ത്രിയായിരിക്കുമ്പോള്‍ സന ജീവനക്കാരുടെ ജോലി സമയം കുറച്ചിരുന്നു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com