ADVERTISEMENT

ബർലിൻ ∙ കാമുകിയെ സ്വന്തമാക്കാൻ മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാറിൽ 32,000 കിലോമീറ്റർ സഞ്ചരിച്ച് ജർമനിയിലെ ഡ്യൂയിസ്ബുർഗിലെത്തിയ കാമുകന്റെ കഥ ജർമൻ മാധ്യമങ്ങളിൽ വൻ വാർത്തയായി. ഹദാരി എന്ന മുപ്പത്തിനാലുകാരനാണ് നായകൻ. നായിക മുപ്പതുകാരി ദെർയാ എന്ന മുപ്പതുകാരിയും. വർഷങ്ങളായി ഇന്റർനെറ്റിലെ ചാറ്റിങ്ങിലൂടെയാണ് ഇവർ തമ്മിലുള്ള പ്രണയം തളിരിട്ടത്. ദെർയായെ ഒരുനോക്ക് കാണാൻ 25 രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് ഹദാരി ജർമനിയിലെത്തിയത്.

യാത്ര 1987–ൽ നിർമ്മിച്ച ടൊയോട്ട കൊറോളയുടെ സ്പോർട്സ് കാറിലും. കൂട്ടിനായി 33 കാരൻ റഹ്മാനും 39കാരി ഷർമിളയെയും ഒപ്പംകൂട്ടി. മലേഷ്യയിൽ വാഹനമെക്കാനിക്കായ ഹദാരിക്ക് യാത്ര അതിസാഹസകമായിരുന്നു. ഏഷ്യയും യൂറോപ്പും ഭേദിച്ചുള്ള യാത്ര. ഈ യാത്രയ്ക്കായി 96 ദിവസം വേണ്ടി വന്നുവെന്ന് ഹദാരി ജർമൻ വാർത്ത ലേഖകരോട് പറഞ്ഞു.

german-man-gif

യാത്ര ചെയ്ത കാർ രണ്ടു തവണ യാത്രമുടക്കി വഴിയിൽ കിടന്നതായും, രണ്ട് തവണ ട്രയറുകളും ഓയിലും മാറ്റേണ്ടി വന്നു. ദിവസം 300 മുതൽ 700 കിലോ മീറ്റർ വരെ ഓടിച്ചാണ് ജർമനിയിലെത്തിയത്. ചില രാജ്യങ്ങളിൽ പൊതുജനം വരവേൽപ്പ് നൽകി. ചൈനയിൽ യാത്ര ചെയ്തപ്പോൾ കുറെ പ്രശ്നങ്ങൾ ഉണ്ടായി.

എങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തിയ ഹദാരിയെ കാമുകി ദെർയാ ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. ഇനി ഇവരുടെ വിവാഹം ജർമനിയിൽ തന്നെ ഉടനെ നടക്കും. ഹണിമൂണിനു തിരിച്ച് മലേഷ്യയിലേക്ക് വിമാനത്തിൽ തന്നെ യാത്രയെന്ന് ഹദാരി ജർമൻ മാധ്യമങ്ങളോടു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com