ADVERTISEMENT

ബർലിൻ ∙ജർമൻ പാർലമെന്റിൽ അവയവദാന ബിൽ വ്യാഴാഴ്ച ആരോഗ്യമന്ത്രി ജെൻസ് സഫാൻ അവതരിപ്പിക്കും. അവയവദാനം നടത്താൻ സമ്മതപത്രം നൽകുന്നതിന് പകരം, അവയവദാനത്തിന് തയാറല്ലെങ്കിൽ അനുമതി തേടാതെ ആവശ്യക്കാർക്കു നൽകുന്ന മാറ്റമാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ജർമനിയിൽ പ്രതിദിനം മൂന്നു പേർ അവയവദാനം ലഭിക്കാത്തതുമൂലം മരണമടയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ജർമനിയിൽ പതിനായിരം പേർ അവയവദാനത്തിനായി കാത്തിരിക്കുന്നു.

german-organ-donation-2

മസ്തിഷ്ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ അനുമതി തേടാതെ മറ്റുള്ളവര്‍ക്കു നൽകാൻ സാധിക്കുന്ന വ്യവസ്ഥയാണു ബില്ലിലുള്ളതെന്ന് മന്ത്രി പറഞ്ഞു.

ബില്ല് ജനങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. യഥാർഥത്തിൽ ജർമനിയിൽ നാൽപത് ശതമാനം പേർ മാത്രമാണ് അവയവദാനത്തിന് തയാറുള്ളൂവെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com