ADVERTISEMENT

സൂറിക് ∙ ഇന്ത്യൻ വംശജരായ നോർവീജിയൻ യുവതികളിൽ അഞ്ചിൽ ഒന്നും ഡോക്ടർമാരെന്ന് റിപ്പോർട്ട്. 26 നും 35 നും ഇടയിൽ പ്രായമുള്ള നോർവീജിയൻ പൗരത്വമുള്ള സ്‌ത്രീകളെക്കുറിച്ചു ഓസ്‌ലോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് നടത്തിയ പഠനത്തിലേതാണ് കണ്ടെത്തൽ.

ഇന്ത്യൻ പൈതൃകമുള്ളവരിൽ അഞ്ചിൽ ഒരാൾ മെഡിക്കൽ പഠനം പൂർത്തിയാക്കുമ്പോൾ, ഇതേ പ്രായത്തിലുള്ള നോർവീജിയൻ വംശജരായ മാതാപിതാക്കളുള്ള 100 സ്ത്രീകളിൽ ഒരാൾ മാത്രമാണ് ഡോക്ടർമാരാകുന്നത്. നോർവെയിലെ ഡോക്ടർമാരായ യുവതികളുടെ പൈതൃകത്തിലെ ഉയർന്ന ഇന്ത്യൻ അനുപാതം, മാതാപിതാക്കളുടെ സ്വാധീനം മൂലമാണെന്നും എൻ‌ആർ‌കെയുടെ റിപ്പോർട്ടിൽ പറയുന്നു.

'മെഡിക്കൽ പ്രഫഷൻ ഇന്ത്യയിൽ ഏറെ ബഹുമാനിക്കപ്പെടുന്നു. മാതാപിതാക്കളിൽ നിന്ന് കേൾക്കുന്നത് അങ്ങനെയാണ്. സ്വാഭാവികമായും കരിയർ തിരഞ്ഞെടുപ്പിൽ അത് ഞങ്ങളിൽ സ്വാധീനം ചെലുത്തുന്നു' ഇന്ത്യൻ വംശജയായ യുവ ഡോക്ടർ അർച്ചന ശർമ്മ ദേശീയ മാധ്യമത്തോട് വിശദീകരിക്കുന്നു. ഇന്ത്യൻ കുടുംബങ്ങളിൽ മാതാപിതാക്കൾ കുട്ടികളെ ആദ്യഘട്ടം മുതൽ തന്നെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് പ്രോത്സാഹിപ്പിക്കുന്നത് വളരെ സാധാരണമാണെന്ന് ഓസ്‌ലോയിലെ മെഡിസിൻ വിദ്യാർഥിനി അനിഷ ശർമ വ്യക്തമാക്കുന്നു.

ഇന്ത്യൻ വംശജരുടെ നോർവേയിലെക്കുള്ള കുടിയേറ്റം വിജയകരമാണെന്ന് നോർവെയുടെ ദേശീയ ചാനല്‍ വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com