ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ മലങ്കര കത്തോലിക്കാ സഭ അമേരിക്ക, കാനഡ ഭദ്രാസനാധ്യക്ഷന്‍ ഡോ.ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ പിതാവ് കരിമ്പനാകുഴിയില്‍ പാറമേല്‍ തോട്ടത്തില്‍ ടി.എം. ഫിലിപ്പ് (103) ന്‍റെ നിര്യാണത്തില്‍ ജര്‍മനിയിലെ മലങ്കരസമൂഹം അനുശോചിച്ചു. ജര്‍മനിയിലെ മലങ്കരസമൂഹത്തിന്‍റെ കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ മിഷന്‍ യൂണിറ്റുകള്‍, മലങ്കരസഭയിലെ ജര്‍മനിയിലുള്ള വൈദികര്‍, സന്യസ്തര്‍ തുടങ്ങിവരാണ് പ്രാർഥനാഞ്ജലികള്‍ അര്‍പ്പിച്ചത്.

പരേതന്‍റെ മകന്‍ ജോയി തോട്ടത്തില്‍, മരുമകള്‍ കുഞ്ഞുമോള്‍ തൈക്കൂട്ടത്തില്‍ എന്നിവര്‍ ജര്‍മനിയിലാണ്. ചെറുപുളിച്ചിയില്‍ കുടുംബാംഗം പരേതയായ മറിയാമ്മയാണ് പരേതന്‍റെ ഭാര്യ.മറ്റു മക്കള്‍: തങ്കമ്മ, തങ്കച്ചന്‍, സാലി, കുഞ്ഞുമോള്‍. മരുമക്കള്‍: കുഞ്ഞമ്മ കായ്പ്ളാക്കല്‍,പരേതരായ തങ്കച്ചന്‍ മഞ്ഞാടിയില്‍, ജോയി മാമ്പള്ളിമേപ്പുറത്ത്, രാജന്‍ തങ്ങളത്തില്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com