ADVERTISEMENT

ലണ്ടൻ∙ ലണ്ടനിലെ പ്രധാന മലയാളി അസോസിയേഷനുകളിൽ ഒന്നായ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ  (ELMA) പതിനൊന്നാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ നയന മനോഹരമായ വർണ കാഴ്ചകൾ കൊണ്ട് അവിസ്മരണീയമായി. ജനുവരി 11 ശനിയാഴ്ച ഡഗനത്തിലെ  ഫാൻഷോ ഹാളിൽ 

പ്രസിഡന്റ്  ലൂക്കോസ് അലക്സിന്റെ അധ്യക്ഷതയിൽ, ട്രഷറർ ജോമോൻ മാത്യുവിന്റെ സ്വാഗതത്തോടെ ആരംഭിക്കുകയും ഉദ്ഘാടനം ഡോക്ടർ പ്രേംചന്ദ്  നിർവഹിക്കുകയും ചെയ്തു. സെക്രട്ടറി സാജൻ പടിക്യമാലിന്റെ നന്ദിയോടെ പൊതു യോഗം അവസാനിച്ചു. 

elma-xmas-2

അസോസിയേഷന്റെ ഭാവിപരിപാടികൾ സജീവമായി ചർച്ച ചെയ്ത് തീരുമാനിച്ചു. തുടർന്നു നടത്തിയ തിരഞ്ഞെടുപ്പിൽ അടുത്ത  രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളായി.

President-  ജോസഫ് കൊച്ചു പുരക്കൽ,

Vice President-  സബിത് പിള്ള,

Secretary-    ജിജി മാത്യു നെടുവേലിൽ

Jt. Secretary-   ജോമോൻ മാത്യു

Treasurer .  ഷിനോ കുര്യാക്കോസ്

Advisor.  ലൂക്കോസ് അലക്സ്

സാജൻ പടിക്യമാലിൽ

Lady Rep. റാണി രാജേഷ് 

സിനി ജിബി

Youth Cordinator. ജാൻ സിറിയക്ക്

യുക്മ റപ്ര. സാജൻ പടിക്യമാലിൽ, ലൂക്കോസ് അലക്സ്,  ജിജി മാത്യു നെടുവേലിൽ എന്നിവരെ ഐകകണ്ഠേന പൊതുയോഗം തിരഞ്ഞെടുത്തു.തുടർന്ന് എൽമയുടെ കൊച്ചു കലാകാരന്മാരും കലാകാരികളും  അവതരിപ്പിച്ച വിസ്മയവിരുന്നിൽ  കാണികളെ കോരിത്തരിപ്പിക്കുന്ന പ്രകടനമാണ്  എല്ലാവരും കാഴ്ച വെച്ചത് .മറ്റു വർഷങ്ങളെ  അപേക്ഷിച്ചു പുതുമയിൽ മാറ്റുരയ്ക്കുന്ന വ്യത്യസ്തമായ കലാ പരിപാടികളാണ് മുതിർന്നവരും കുട്ടികളും അവതരിപ്പിച്ചത്.അവതാരകരായി എത്തിയ കരോളിനും ഷിയോണയും പരിപാടികൾ നിയന്ത്രിച്ചു.

പരിപാടികളുടെ വിജയത്തിനായി ലൂക്കോസിനോടൊപ്പം ജോസഫ്  കൊച്ചുപുരയ്ക്കൽ സജി ഉതുപ്പ്, ഷിന്റോ കെ ജോൺ, ജിജി മാത്യു ,ജോമോൻ മാത്യു .സാജൻ ,ഷിനോ,

കരോളിൻ ബെനോയ്,  ഷിയോണ ലൂക്കോസ്, ജാൻ സിറിയക്ക്, ജിൻസ്റ്റി ജിബി എന്നിവരുടെ ആത്മാർത്ഥമായ പരിശ്രമം ഉണ്ടായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുത്ത ജോസഫ് കൊച്ചു പുരക്കൽ എല്ലാവർക്കും നന്ദിയും കടപ്പാടും അറിയിക്കുകയു  ഒപ്പം സഹകരണം അഭ്യർഥിക്കുകയും ചെയ്തു.ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com