ADVERTISEMENT

ലിറ്റ്ല്‍ഹാംപ്ടൻ ∙  ലിറ്റിൽഹാംപ്ടൻ ഫാമിലി എൻഡെർമെൻറ് (LIFE) ന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ശനിയാഴ്‌ച  ലിറ്റിൽഹാംപ്ടൺ സെന്റ് ജെയിംസ് ഹാളിൽ വച്ചു നടന്നു. പ്രസിഡന്റ് ഐജു ജോസ്, സെക്രട്ടറി ജൂഡ് , ട്രെഷറർ സൗമ്യ രഞ്ജുഷ് എന്നിവർ നേതൃത്വം നൽകിയ ആഘോഷ പരിപാടികളിൽ സാന്റാക്ലോസ് ആയി ജിബിൻ ജോസ് മാത്യു വേഷമണിഞ്ഞു. ജോസഫ് ഗ്രിഗറി ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. 

യേശുവിന്റ ജനനത്തെ സംബന്ധിച്ച വിവരങ്ങൾ കുട്ടികൾക്കായി കഥാരൂപേണ സജി മാമ്പള്ളി , നിഷാ സജി , റിതിക ഷിബു എന്നിവരുടെ നേതതൃത്വത്തിൽ അവതരിപ്പിച്ചു. കുട്ടികളുടെ കാരൾ ഗാനങ്ങളും ധാരാളം നൃത്തങ്ങളും ഗാനങ്ങളും അരങ്ങേറി. മിലി രാജേഷിനെയും നിഷാ ജിത്തുവിന്റെയും, ജീനാ ജോസിന്റെയും ജീനാ ജൂഡിയന്റെയും സൗമ്യ രഞ്ജുഷ്ന്റെയും നേതൃത്വത്തിൽ നടന്ന കുടുംബിനികളുടെ ഫാഷൻ ഷോ ആഘോഷ പരിപാടികളുടെ പ്രധാന ആകർഷണമായിരുന്നു. എലിസബത്ത് തോമസ്, മരിയ സോണി, മരിയ ഷിബു എന്നിവരുടെയും നേഹ കുര്യാക്കോസ്, ആന്റണി ഷിബു എന്നിവരുടെ നേതൃത്വത്തിലും അവതരിപ്പിച്ച ഹാസ്യ നാടകങ്ങൾ സദസ്സിനെ ചിരിപ്പിച്ചു. 

xmas1

ആവേശകരമായ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി കുര്യാക്കോസ് പൗലോസ് ചുള്ളാലിലും, സെക്രെട്ടറി ആയി നിഷ ജിത്തുവും, ട്രെഷറർ  ആയി ബിനു കുര്യാക്കോസും വൈസ് പ്രസിഡന്റ് ആയി സിന്ധു സോജനും ജോയിന്റ് സെക്രെട്ടറി ആയി ജോമോൻ ജോസഫും  തിരഞ്ഞെടുക്കപ്പെട്ടു. അവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷൈബി വർഗീസ്, ജിബിൻ ജോസ് മാത്യു , ഡെയ്സി ജോസ് , ജാക്കലിൻ ജോബി, ഡാനി ഡാനിയേലും യുവപ്രധിനിധികളായി  തോമസ് സ്റ്റീഫനെയും എലിസബത്ത്‌ തോമസിനെയും പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ജോസഫ് ഗ്രിഗറിയെയും തിരഞ്ഞെടുത്തു. 

xmas2

ക്രിസ്തുസ് പുതുവത്സര പരിപാടികൾക്ക് ഐജു ജോസ് സ്വാഗതവും സൗമ്യ രഞ്ജുഷ് നന്ദിയും അർപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും അഭ്യർഥിച്ചു. 

സൈനിക സേവനത്തിൽനിന്നും വിരമിച്ചു പ്രവാസ ജീവിതം ആരംഭിച്ച കുര്യാക്കോസ് പൗലോസ് ചുള്ളാലിലിന്റെ സംഘാടനമികവിലും നേതൃത്വത്തിലും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ലിറ്റിൽഹാംപ്ടൻ മലയാളികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com