ADVERTISEMENT

റോം ∙ സ്വിറ്റ്സർലൻഡ്, വത്തിക്കാൻ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചു. ജനുവരി ഒൻപതിന് റോമിൽ അംബാസിഡർമാർക്കായി സംഘടിപ്പിച്ച പുതുവർഷ ആശംസാ ചടങ്ങിലാണ് സിബി ജോർജ് പോപ്പ് ഫ്രാൻസിസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ, സെക്രട്ടറി ഓഫ് സ്റ്റേറ്റ് പിയോട്രൽ പരോലിനുമായും സിബി ജോർജ് കൂടിക്കാഴ്ച നടത്തി.

1993 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സിബി കോട്ടയം പാലാ സ്വദേശിയാണ്. ഈജിപ്ത്, ഖത്തർ, പാക്കിസ്ഥാൻ, യുഎസ്, ഇറാൻ, സൗദി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. സൗദിയിലും ഇറാനിലും ഇറാനിലും ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ആയിരുന്നു. ഇന്ത്യയുടെ സ്വിറ്റ്സ‌ർലൻഡിലെ സ്ഥാനപതി തന്നെ വത്തിക്കാനിലെ സ്ഥാനപതിയും ആകുന്നതാണു കീഴ്‌വഴക്കം. ഇത് അധികച്ചുമതലയല്ല, രണ്ടു സ്വതന്ത്ര ചുമതലകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com