ADVERTISEMENT

സ്ലവ്∙ 2020 ജനുവരി 11 സ്ലവിന്റെ മലയാള കലണ്ടറിൽ എന്നും തങ്ക ലിപികളാൽ തിളങ്ങിക്കൊണ്ടിരിക്കും. സംഘാടകരുടെ  മാസങ്ങൾ നീണ്ട തയാറെടുപ്പും കഠിന അധ്വാനവും കലാകാരന്മാരുടെ ആത്മാർപ്പണവും ഫലം കണ്ടു.  സ്ലവ്  മലയാളികളുടെ കൂട്ടായ സഹകരണം മഹത്തായ ഒരു കലാ സന്ധ്യ ഈ പുതു വർഷത്തിൽ datchet സ്കൂളിൽ പൂവിതൾ വിടർത്തി. 

മുന്നൂറിനും അപ്പുറം ആളുകൾ പങ്കെടുത്ത ഈ മാമാങ്കത്തിൽ 33ൽ അധികം കലാ പ്രകടനങ്ങൾ ആണ് അരങ്ങു വാണത്. സ്റ്റേജിൽ വർണ്ണങ്ങളുടെ മായാ പ്രപഞ്ചം തീർത്തുകൊണ്ടിരുന്ന എൽ. ഈ. ഡി. കർട്ടൻ കലാ പ്രകടനങ്ങൾക്ക് അതീവ മിഴിവേകി. സാന്റാ യുടെ വിസിറ്റിംഗ് ഉം കുട്ടികളുടെ ക്രിസ്മസ് ഗാനങ്ങളും  മുതൽ  മാർഗ്ഗം കളി, സിനിമാറ്റിക് ഡാൻസ്, കഥക്ക്, ഭരതനാട്യം, വെസ്റ്റേൺ നമ്പേഴ്സ് വരെ അടങ്ങിയ വിവിധ തരം നൃത്ത രൂപങ്ങൾ  സങ്കലനങ്ങളുടെ ദൃശ്യ വിരുന്നായിരുന്നു. 

കഴിവുറ്റ ഗായകരുടെ ഇംഗ്ലീഷ്, ഹിന്ദി മലയാളം സിനിമ ഗാനങ്ങളുടെ ലൈവ് അവതരണങ്ങൾ കാണികളെ ഇളക്കി മറിച്ചു. അവ,  ആഴ്ച്ച കളുടെ പരിശീലനത്തിന് ശേഷം  തികഞ്ഞ അർപ്പണത്തോടെ സ്റ്റേജിൽ അവതരിപ്പിച്ച കുട്ടികളും മുതിർന്നവരും ആയ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. അതിന്റെ പിന്നിൽ അതിൽ ഇരട്ടിയോ അതിനപ്പുറമോ ആളുകളുടെ വിയർപ്പ് കൂടി  ഉണ്ട്. 

"Slough got talent, let us keep it  nourished." പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാവരോടും പരിപാടികൾ അരങ്ങിൽ എത്താൻ സഹായിച്ച എല്ലാ സുമനസ്സുകളോടും വേദിയിൽ സഹകരിച്ച എല്ലാവരോടും സംഘാടകരുടെ പേരിൽ നന്ദി അറിയിക്കട്ടെ. 

അസോസിയേഷൻ ഓഫ്  സ്ലവ് മലയാളീസ്,  സ്ലവ് മലയാളി അസോസിയേഷന്റെ സഹകരണത്തോടെ Datchet Church mead School ൽ അവതരിപ്പിച്ച ഈ പരിപാടി നിറഞ്ഞു കവിഞ്ഞ ജന പങ്കാളിത്തം കൊണ്ട് ഒരു വൻ വിജയം ആയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com