ADVERTISEMENT

ബർലിൻ ∙കത്തോലിക്ക സഭയിലെ വൈദികർ ബ്രഹ്മചാരികളായി ഇനിയും തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നു പോപ്പ് എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ മുന്നറിയിപ്പ് നൽകി.

 

മുൻ മാർപാപ്പയും കർദിനാൾ റോബർട്ട് സാറാ (Robert Sarah) ചേർന്ന് എഴുതിയ ഹൃദയത്തിന്റെ അഗാധങ്ങളിൽ എന്ന ഗ്രന്ഥത്തിലാണ് ഈ പരാമർശം.പുതിയ പുസ്തകം കഴിഞ്ഞ ഞായറാഴ്ച പാരീസിൽ വിൽപനയ്ക്കായി വിപണിയിലെത്തി.

 

വൈദികരുടെ ബ്രഹ്മചാര്യ കാര്യത്തിൽ തനിക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലന്ന് മുൻ മാർപാപ്പ തന്റെ പിൻഗാമി ഫ്രാൻസിസ് മാർപാപ്പക്ക് പുസ്തകത്തിലൂടെ മുന്നറിയിപ്പ് നൽകി.നൂറ്റാണ്ടുകൾ പഴക്കമുള്ള വൈദികരുടെ ബ്രഹ്മചര്യം ഇന്ന് സഭയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

 

അടുത്ത ആഴ്ച ഫ്രാൻസിസ് മാർപാപ്പ ഈ കാര്യത്തിൽ ഒരു അഭിപ്രായം പറയാനിരിക്കെയാണ്,  ഈ പുസ്തകം പുറത്ത് വന്നിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com