ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ആദ്യകാല സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ അന്‍പതാമത് പൊതുയോഗം സാല്‍ബൗ നോര്‍ത്ത് വെസ്റ്റ് സെന്‍ററിലെ ടൈറ്റസ് ഫോറത്തില്‍ പ്രസിഡന്‍റ് ഡോ.അജാക്സ് മുഹമ്മദിന്‍റെ അധ്യക്ഷതയില്‍ കൂടി. പ്രസിഡന്‍റിന്‍റെ സ്വാഗതത്തിനു ശേഷം സമാജം സെക്രട്ടറി അബി മാങ്കുളം 2019 ലെ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറാര്‍ രമേശ് ചെല്ലെതുറൈ കണക്കുകളും അവതരിപ്പിച്ച് പാസാക്കി. 

പൊതു ചര്‍ച്ചയില്‍ സമാജത്തിന്‍റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ ഏറെ മികവിലാണെന്നു യോഗം വിലയിരുത്തി. തുടര്‍ന്നു പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. 

സുവര്‍ണ്ണജൂബിലി നിറവിലെത്തിയ സമാജത്തിന്‍റെ പുതിയ ഭാരവാഹികളായി കോശി മാത്യു (പ്രസിഡന്‍റ്), ബോബി ജോസഫ് വാടപ്പറമ്പില്‍ (സെക്രട്ടറി), ഡോ.അജാക്സ് മുഹമ്മദ് (ട്രഷറാര്‍), വനിതാ മെമ്പറായി മറിയാമ്മ ടോണിസണ്‍, കമ്മറ്റിയംഗങ്ങളായി, രമേശ് ചെല്ലെതുറൈ, സുധീര്‍ രാധാകൃഷ്ണന്‍, ബിനോയ് മാത്യു എന്നിവരെയും ഓഡിറ്ററായി അബി മാങ്കുളത്തിനെയും തിരഞ്ഞെടുത്തു. മനോഹരന്‍ ചങ്ങനാത്ത്, തോമസ് കടവില്‍ എന്നിവര്‍ വരണാധികാരികളായി. ഡെയിസണ്‍ പോള്‍, ജിബിന്‍ ജോണ്‍ എന്നിവര്‍ പ്രോട്ടോക്കോളായി പ്രവര്‍ത്തിച്ചു.

ഈ വര്‍ഷം നടക്കുന്ന സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങള്‍ സുഗമമാക്കാന്‍ പത്തംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു. പൊതുയോഗത്തിന് എത്തിയ സമാജം അംഗങ്ങള്‍ക്കും, സുഗമമായ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും പുതിയ പ്രസിഡന്‍റ് കോശി മാത്യു നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com