ADVERTISEMENT

ല്യൂവെൻ (ബെൽജിയം)∙ കേരള സർക്കാരിന്റെ മലയാളം മിഷൻ ബെൽജിയത്തിൽ മലയാളം ക്ലാസുകൾക്കു തുടക്കമിട്ടു. ആദ്യ ക്ലാസ് 20 ന്  നടന്നു. കളികളും പാട്ടുകളും അക്ഷരങ്ങളും ഒക്കെയായി മലയാളത്തിന്റെ പുത്തൻ ലോകത്തേക്ക് കുട്ടികൾ ചുവടുവച്ചു. 

malayalam-class-gif

 

മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ബെൽജിയത്തിൽ വ്യാപിപ്പിക്കാനായി രൂപീകരിച്ച ‘നന്മ, മലയാളം, ബെൽജിയം’ എന്ന കൂട്ടായ്മയാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.അഞ്ജലി ലക്ഷ്മണൻ, അനീഷ് കണ്ണങ്കര എന്നിവർ പ്രസംഗിച്ചു. അഞ്ജന ചന്ദ്രശേഖർ, ജിജിൻ ബാലകൃഷ്ണൻ, ടി.വി.നദീഷ് എന്നിവർ ക്ലാസ് എടുത്തു. നന്മ മലയാളം പ്രവർത്തകരായ അർജുൻ ജയരാജൻ, രഞ്ജിനി അനീഷ്, പി.എസ്. ശ്രീപ്രശാന്ത്, ജയരാജ്, രഞ്ജിനി ജയരാജ് എന്നിവരും ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com