ADVERTISEMENT

ബർലിൻ ∙ ലിബിയയിൽ സമാധാനം സ്ഥാപിക്കാൻ പതിനാറ് രാജ്യങ്ങൾ ചേർന്നുള്ള  സമാധാന ഉച്ചകോടി ഞായറാഴ്ച ബർലിനിൽ നടന്നു. ചാൻസലർ അംഗല മെർക്കലാണ്നേ തൃത്വം നൽകിയത്. യുഎൻ സെക്രട്ടറി ജനറൽ ഗുട്ടേറസ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ, ബ്രിട്ടിഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ തുടങ്ങി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു.

ലിബിയയിൽ സമാധാനം സ്ഥാപിക്കാനും ജനകിയ പ്രക്ഷോഭം അവസാനിപ്പിക്കാനും വേണ്ടുന്നത് ചെയ്യുമെന്നു പുടിനും ടർക്കി പ്രസിഡന്റ് എർദോഗാനും ഉറപ്പ് നൽകി. ലിബിയയിലേക്ക് ആവശ്യമെങ്കിൽ സമാധാനം പുനസ്ഥാപിക്കാൻ ജർമൻ സൈനികരെ അയയ്ക്കാൻ ജർമനി തയാറാണെന്ന് ചാൻസലർ മെർക്കൽ വ്യക്തമാക്കി.

libya-summit

ഉന്നതല സമ്മേളനത്തിന് 5000 പൊലീസുകാരുടെ കനത്ത കാവലാണ് ബർലിനിൽ ഏർപ്പെടുത്തിയത്. റഷ്യയിൽ നിന്ന് വന്ന പ്രത്യേക കമോൻഡകളാണ് പുടിന്റെ സംരക്ഷണം ഏറ്റെടുത്തത്. ചർച്ച വിജയമായിരുന്നുവെന്ന് മെർക്കൽ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com