ADVERTISEMENT

ബർലിൻ ∙ കടുത്ത സാമ്പത്തിക ഭാരം നിമിത്തം ജർമനിയിൽ മുപ്പത്തിയഞ്ച് ലക്ഷം പേർ ഒന്നിലധികം ജോലി ചെയ്യുന്നുണ്ടെന്ന് സർക്കാർ വക കണക്ക്. ജർമൻ തൊഴിൽ മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്.

ജോലിക്ക് ആകർഷകമായ ശമ്പളം ലഭിക്കാത്തതുമൂലമാണ് പ്രധാനമായും വീട്ടമ്മമാർ ഈ രണ്ടാം പണിക്ക് തയാറാകുന്നത്. വരുമാനം കുറഞ്ഞ പെൻഷൻകാരും തുച്ഛമായ രണ്ടാം വരുമാനത്തിനായി ജോലി തേടി നടക്കുന്നുണ്ട്.

പത്രവിതരണം, നഴ്സിങ് മേഖല ശുചീകരണ ജോലി, ഹോട്ടലുകളില്‍ വൈകുന്നേരങ്ങളിലെ വെയിറ്റർ ജോലി, കമ്പനികളിലെ ജോലി തുടങ്ങിയ മേഖലകളിലാണ് രണ്ടാം ജോലി എളുപ്പം ഇവർ നേടുന്നത്.

പ്രതിമാസം 450 യൂറോ വരെ നികുതി അടയ്ക്കാതെ രണ്ടാം ജോലി ചെയ്യാനുള്ള അനുമതി ജർമൻ സർക്കാർ നൽകിയിട്ടുണ്ട്. നിലവിലെ മിനിമം വേതനം വർധിപ്പിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകും. മെർക്കലിന്റെ വിശാല മുന്നണി സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരെ ഇതു പ്രാബല്യത്തിലായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് മിനിമം ശമ്പളം മണിക്കൂറിന് പന്ത്രണ്ടര യൂറോയാണ്. നിലവിൽ ഒൻപത് യൂറോയാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com