അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ സിഡിയു പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു
Mail This Article
×
ബർലിൻ∙ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു. കഴിഞ്ഞ ആഴ്ച തുറിംഗൻ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ അപജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥി ആകില്ല എന്നു കൂടി അവർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ജർമനിയുടെ പ്രതിരോധ മന്ത്രിയാണ് മെർക്കലിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കരെൻബൊവർ.
ചാൻസലർ മെർക്കലിന്റെ ഏറ്റവും അടുത്ത ആളാണ് കരെൻബൊവർ. ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി തുറിംഗൻ സംഭവത്തെ തുടർന്ന് പൊതുജനത്തിന്റെ കണ്ണിലെ കരടായി മാറി. അഭിപ്രായ വോട്ടെപ്പിൽ പാർട്ടി കൂപ്പ്കുത്തുന്ന കാഴ്ചയാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.