ADVERTISEMENT

ബർലിൻ ∙ യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ മൂല്യം കുറഞ്ഞ നാണയതുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ വിപണിയിൽ നിന്നു പിൻവലിക്കാൻ നീക്കമെന്ന് സൂചന. യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങളുടെ അഭിപ്രായം ഇതിനായി തേടി കഴിഞ്ഞു. ജർമനി ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ ‌പിൻവലിക്കുന്നതിന് എതിരാണ്.

എന്നാൽ അംഗരാജ്യങ്ങളായ ഫിൻലൻഡ്, ഇറ്റലി, നെതർലൻഡ് എന്നീ രാജ്യങ്ങളിൽ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ പ്രചാരത്തിൽ ഇല്ല. എല്ലാ ഇടപാടുകളും ഇവിടെ അഞ്ച് സെന്റിലാണ് അവസാനിക്കുന്നത്. 

ചെറിയ നാണയ തുട്ടുകളുടെ നിർമ്മാണത്തിന് വൻ തുകയാണ് യൂറോപ്യൻ സെൻട്രൽ ബാങ്ക് ചിലവിടുന്നത്. 61 ബില്യൻ – ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ പ്രചാരത്തിലുണ്ടെന്നാണു കണക്ക്.

അഭിപ്രായ സർവേയിൽ യൂറോപ്യൻ ജനതയിൽ അറുപത്തിനാല് ശതമാനം പേരും ചെറിയ നാണയ തുട്ടുകൾ പിൻവലിക്കണമെന്നു ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com