ADVERTISEMENT

കോപ്പന്‍ഹേഗന്‍ ∙ ചൈനയിലേക്ക് തപാല്‍ ഉരുപ്പടികള്‍ അയയ്ക്കുന്നത് ഡെന്‍മാര്‍ക്കും സ്വീഡനും നിര്‍ത്തിവച്ചു. കൊറോണ വൈറസ് ഭീതി അയയാതെ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

പോസ്റ്റ്നോര്‍ഡ് എന്ന സ്ഥാപനമാണ് ഇരു രാജ്യങ്ങളില്‍ നിന്നും ചൈനയിലേക്കുള്ള തപാല്‍ ബന്ധം കൈകാര്യം ചെയ്യുന്നത്. ചൈനയില്‍ നിന്നുള്ള ഉരുപ്പടികള്‍ സ്വീകരിക്കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് കമ്പനി വെബ്സൈറ്റിലൂടെ അറിയിച്ചു.

മിക്ക എയര്‍ലൈനുകളും ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് അങ്ങോട്ട് ഉരുപ്പടികള്‍ അയയ്ക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. ഇവ അയയ്ക്കുന്നതും സ്വീകരിക്കുന്നതും എന്ന് സാധാരണ ഗതിയിലാകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പോസ്റ്റ്നോര്‍ഡ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com