ADVERTISEMENT

ലണ്ടൻ ∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ പുതിയ മിഷൻ കൂട്ടായ്മയ്ക്ക് ഇപ്സ്‌വിച്ചിൽ ആരംഭം കുറിച്ചു. കോൾചെസ്റ്റർ, ഇപ്സ്‍വിച്ച്, നോർവിച്ച് തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര കത്തോലിക്കാ കുടുംബങ്ങളാണ് പുതിയ മിഷൻ കേന്ദ്രത്തിൽ ഉൾക്കൊള്ളുന്നത്. മലങ്കര കത്തോലിക്ക സഭയുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നാമധേയത്തിലാണ് പുതിയ മിഷൻ കൂട്ടായ്മ അറിയപ്പെടുക.

സിറോ മലങ്കര കത്തോലിക്കാ സഭയുടെ പതിനേഴാമത്തെ മിഷൻ കേന്ദ്രമാണ് ഇപ്സ്‍വിച്ചിൽ ആരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മിഷൻ പ്രവർത്തനങ്ങളെ സജീവമാക്കാൻ മാർ ഈവാനിയോസ് മലങ്കര കത്തോലിക്കാ മിഷൻ കാരണമാകും. മിഷൻ കേന്ദ്രത്തിലെ പ്രഥമ വി. ബലിയർപ്പണത്തിന് സഭയുടെ യുകെ കോർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ മുഖ്യകാർമ്മീകത്വം വഹിച്ചു. ഈസ്റ്റ് ആൻഗ്ലീയ രൂപതയിലെ കാനൻ മാത്യു ജോർജ് വചന സന്ദേശം നൽകി. ഇവിടെയുള്ള സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ജോജോ തോമസ്, ഡോ. സുനിൽ എന്നിവരെ തിരഞ്ഞെടുത്തു.

കൂടുതൽ വിവരങ്ങൾക്ക്: ജോജോ തോമസ്: 077 2701 1234, തോമസ് കോൾ ചെസ്റ്റർ: 077 1744 3486.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com