ADVERTISEMENT

ഡബ്ലിൻ ∙ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ആഭിമുഖ്യത്തിൽ അയർലണ്ടിലെ വിവിധ നൃത്ത വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശിക്ഷണത്തിൽ മികവുറ്റ നർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട്  'നൃത്ത്യ' എന്ന പേരിൽ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നു. 

മാർച്ച്‌ 22 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് താലായിലെ സയന്റോളജി ഓഡിറ്റോറിയത്തിലാണ് ഈ നൃത്തോത്സവത്തിന് വേദി ഒരുങ്ങുന്നത്. വിവിധ ഇന്ത്യൻ നൃത്ത രൂപങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കഥക്, ഒഡിസ്സി, ഫോക് തുടങ്ങിയവയിൽ നൂറോളം  കലാകാരന്മാരും കലാകാരികളുമാണ് പങ്കെടുക്കുന്നത്. ഈ നൃത്തോത്സവത്തിന്റെ വിജയത്തിനായി എല്ലാ ആസ്വാദകരുടെയും സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു. 

വിവരങ്ങൾക്ക്:

അനീഷ് കെ ജോയി - 089 418 6869

മനോജ്‌ മെഴുവേലി - 087 758 0265

വിജയ് എസ് - 087 721 1654

ജോജി എബ്രഹാം - 087 160 7720

അജിത് കേശവൻ - 087 656 5449

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com