ADVERTISEMENT

ലണ്ടൻ ∙ സമീക്ഷയുടെ 'സ്റ്റെപ്സ് 2020'  ന് മാഞ്ചസ്റ്ററിൽ  ഈ വാരാന്ത്യത്തിൽ തിരശീല ഉയരും. ഉദ്‌ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 16 ഞായറാഴ്ച  ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെയാണ് STEPS 2020 അരങ്ങേറുന്നത്. എട്ടിനും വയസ്സിനും 18 വയസ്സിനും ഇടയിലുള്ള കുട്ടികൾക്ക് കോൺഫിഡൻസ് ബിൽഡിങ്, പേഴ്സണാലിറ്റി ഡെവലെപ്മെന്റ്,  കരിയർ ഗൈഡൻസ്,  കമ്മ്യൂണിക്കേഷൻ സ്‌കിൽസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകാൻ വേണ്ടി സമീക്ഷ UK ആവിഷ്കരിച്ച പരിപാടിയാണ് STEPS 2020. സമീക്ഷ യുകെ യുടെ മാഞ്ചസ്റ്റർ ബ്രാഞ്ച് ആണ് ഉദ്‌ഘാടന പരിപാടിയുടെ സംഘാടകർ.

ഡോ.സീന പ്രവീൺ, Paul Connolli എന്നിവർ ക്ലാസുകൾ എടുക്കുകയും കുട്ടികളുടെയും മാതാപിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.

കോച്ചിങ് മേഖലയിലെ മലയാളി ദമ്പതികളായ ജിജു സൈമൺ, സീമ സൈമൺ, ലോകകേരളസഭാംഗവും വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിച്ചു മികവ് തെളിയിച്ച ആഷിക് മുഹമ്മദ്‌ നാസർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ടീം ബിൽഡിങ് ഗെയിംസ്, മൈൻഡ് ഗെയിംസ് തുടങ്ങിയ രസകരമായ ഇനങ്ങളും STEPS 2020 യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരവധി മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കാനും പങ്കെടുക്കുന്ന കുട്ടികൾക്ക് അവരുമായി ആശയവിനിമയം നടത്താനും ഉതകുന്ന Meet the Stars പരിപാടിയും ഉണ്ട്. പരിപാടിക്ക് മികച്ച പ്രതികരണം ആണ് മാഞ്ചെസ്റ്റിറിലും സമീപപ്രദേശങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന്‌ സംഘാടകർ പറഞ്ഞു.

സമീക്ഷ ദേശിയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും പ്രസിഡന്റ്‌ സ്വപ്ന പ്രവീണും മറ്റു ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com