ADVERTISEMENT

ലിവർപൂൾ∙  ലിവർപൂൾ മലയാളി അസോസിയേഷന് (ലിമ) പുതിയ നേതൃത്വം . ലിവർപൂൾ ഐറിഷ് സെന്ററിൽ ലിമ പ്രസിഡന്റ്‌  ഇ. ജെ. കുര്യക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019 ലെ പ്രവർത്തന റീപ്പോർട്ട് എൽദോസ് സണ്ണിയും വരവ് ചെലവ് കണക്ക്‌ ബിനു വർക്കിയും അവതരിപ്പിച്ചു. 2019 ൽ ലിമ നടത്തിയ പരിപാടികളെക്കുറിച്ചു പൊതുയോഗം വിലയിരുത്തുകയും അവ നടപ്പാക്കിയ മുൻ ഭരണസമിതിയെ അഭിനന്ദിക്കുകയും ചെയ്തു  

തുടർന്ന് ലിമയുടെ 2020 ലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ  സാബു ജോണിനെ പ്രസിഡന്റായും ബിനു വർക്കിയെ സെക്രട്ടറിയായും ജോഷി ജോസഫിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. അനിൽ ജോസഫാണ് പുതിയ  വൈസ് പ്രസിഡന്റ്. ജോയ്മോൻ തോമസിനെ ജോയിന്റ് സെക്രട്ടറിയായും ജോസ് മാത്യുവിനെ ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.മുൻ സെക്രട്ടറി എൽദോസ് സണ്ണിയാണു  പുതിയ  പിആർഓ.  

lima-exec-2

സജി ജോണിനെ ആർട്സ് കോ ഓർഡിനേറ്റർ ആയും  ടിജി സേവ്യറിനെ സ്പോർട്സ് കോ ഓർഡിനേറ്റർ ആയും ഇ.ജെ. കുര്യാക്കോസ്, സെബാസ്റ്റ്യൻ ജോസഫ്, ജിനോയ് മാടൻ,  സോജൻ തോമസ്,  മാത്യു അലക്സാണ്ടർ,  ടോം ജോസ്,  റോയ് മാത്യു,  സജി മാക്കിൽ, ഷാജു ഉതുപ് എന്നിവരെ ലിമയുടെ 2020 ലേക്കുള്ള എക്സിക്യൂട്ടീവ് മെംബേർസ് ആയും യോഗം തിരഞ്ഞെടുത്തു.

ലിമയുടെ 20–ാം വാർഷീകം ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധമായ പരിപാടികൾ യോഗം ചർച്ച ചെയ്യുകയും അതിനു പുതിയ ഭരണസമിതിക്ക് എല്ലാ  പിന്തുണയും ഉറപ്പു നൽകി. യുകെ മലയാളികൾക്കിടയിൽ പ്രത്യേകിച്ച് മേഴ്‌സി  നദിയുടെ  ഇരുകരകളിലും  താമസിക്കുന്ന മലയാളികൾക്കിടയിൽ ജാതി - മത  - പ്രസ്ഥാന ചിന്തകൾക്കതീതമായി കേരള തനിമ നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ നടത്തുവാൻ ഒരേ മനസോടെ പ്രവർത്തിക്കുവാൻ തീരുമാനിച്ചുകൊണ്ടു യോഗം അവസാനിച്ചു. യോഗത്തിനുശേഷം മദർ ഇന്ത്യ കിച്ചൻ  ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com