ADVERTISEMENT

ബർലിൻ∙ 163 യാത്രക്കാരുമായി പോകുകയായിരുന്ന ടർക്കിയുടെ യാത്രാവിമാനം പെഗാസസിന്റെ ടയറിനു  ലാൻഡിങ്ങിനിടെ തീപിടിച്ചു. ജർമനിയിലെ ഡ്യൂസ്സൽ ഡോർഫ് വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പൈലറ്റിന്റെ നിർദേശത്തെ തുടർന്ന് ഉടൻ തന്നെ യാത്രക്കാരെല്ലാവരും എമർജൻസി വാതിലിലൂടെ പുറത്തിറങ്ങി. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. 

 

കഴിഞ്ഞ ഏഴിന് പെഗാസസിന്റെ യാത്രാവിമാനം ടർക്കിയിലെ ഈസ്താംബൂൾ വിമാനത്താവളത്തിൽ തകർന്നു വീണതിനെ തുടർന്ന് മൂന്നു പേർ മരിക്കുകയും 179 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com