ADVERTISEMENT

ലണ്ടൻ∙ കഴിഞ്ഞയാഴ്ച ബ്രിട്ടനെ പിടിച്ചുലച്ച സിയാറ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പുതിയ കൊടുങ്കാറ്റും ജനജീവിതം താറുമാറാക്കി. ഡെന്നീസ് എന്നു പേരിട്ടിരിക്കുന്ന കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ  പട്ടാളത്തെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് സർക്കാർ. ഇന്നലെ പുലർച്ചെ മുതലാണ് യുകെയിൽ  ഡെന്നീസ് ചുഴലിക്കാറ്റ് നാശം വിതച്ച് മുന്നേറ്റം തുടങ്ങിയത്. പലയിടങ്ങളിലും കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. പലസ്ഥലങ്ങളിലും കടൽ കരകയറി. കാറ്റ് ഇതിനോടകം വൻ നാശം വിതച്ച വെസ്റ്റ് യോർക്ക്ഷെയറിലാണ് പട്ടാളം ദിരിതാശ്വാസവുമായി രംഗത്തുള്ളത്. 

 

യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കുള്ള ചെറു വിമാന സർവീസുകൾ പലതും റദ്ദാക്കി. പല അന്താരാഷ്ട്ര സർവീസുകൾക്കും തടസമുണ്ടായിട്ടുണ്ട്. റോഡ്-റയിൽ ഗതാഗതം താറുമാറായി. ഈസിജെറ്റിന്റെ 350 വിമാനർവീസുകൾ റദ്ദാക്കിയതായി അറിയിപ്പുണ്ട്. ഹീത്രൂവിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേസിന്റെ 60 സർവീസുകൾ നിർത്തിവച്ചു. ആഭ്യന്തര വിമാനസർവീസുകൾ എല്ലാം നിലച്ചിരിക്കുകയാണ്.  ഗാട്ട്വിക്ക് വിമാനത്താവളത്തിൽനിന്നും ഇന്നലെ നൂറിലറെ സർവീസുകൾ നടന്നില്ല.  ഹാർബറുകളിൽ പലേടത്തും കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകളും നേവിയുടെ യുദ്ധക്കപ്പലുകളും രക്ഷാപ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്. 

 

ഇന്നും നാളെയും കാറ്റിന്റെ ശക്തി കൂടുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com