ADVERTISEMENT

റാംസ്‌ഗേറ്റ്∙ തിരുവചന വ്യാഖ്യാനത്തിന്റെ ഉറവിടം തിരുസഭയാണെന്ന്  ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ വിവിധ മിഷനുകളിലെയും , പ്രപ്പോസ്ഡ് മിഷനുകളിലെയും കൈക്കാരൻമാർക്കും ,മതബോധനാധ്യാപകർക്കുമായി റാംസ്‌ഗേറ്റ് ഡിവൈൻ  റിട്രീറ്റ് സെന്ററിൽ മൂന്നു ദിവസമായി നടന്നു വരുന്ന ധ്യാനം ഉത്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

rev-poovannathil-retreat

പ്രശസ്ത ധ്യാന ഗുരുവായ റെവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ആണ് ധ്യാനം നയിക്കുന്നത് . രൂപതയുടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇരുന്നൂറ്റി അൻപതോളം പ്രതിനിധികളാണ് ഈ ത്രിദിന ദാനത്തിൽ പങ്കെടുക്കുന്നത് . വെള്ളിയായാഴ്ച വൈകുന്നേരം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ ബലിയോടെയാണ് ധ്യാനം ആരംഭിച്ചത് . രൂപതാ  വികാരി ജനറൽമാരായ മോൺ . ആന്റണി ചുണ്ടെലിക്കാട്ട് , മോൺ . സജിമോൻ മലയിൽപുത്തൻപുരയിൽ ,ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ. ഫാ. ജോർജ് പനക്കൽ , റവ. ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ,റെവ. ഫാ.ജോയി വയലിൽ , റെവ ഫാ. ജോബിൻ കോശാക്കൽ  തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു .വെള്ളിയാഴ്ച ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകിട്ട് ആണ് അവസാനിക്കുന്നത് . ധ്യാനത്തിന്റെ അവസാന ദിവസമായ ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് കൈക്കാരൻമാരുടെയും മതബോധാനാധ്യാപകരുടെയും പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com