ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ കഴിഞ്ഞ ദിവസം പിടിയിലായ വലതുപക്ഷ തീവ്രവാദികൾ കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ മുസ്‌ലിം പള്ളിയിൽ ആക്രമണം നടത്തിയ രീതിയിൽ ജർമനിയിലും ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. ഇവരിൽ നിന്ന് പിടിച്ചെടുത്ത കംപ്യൂട്ടറുകളിൽ നിന്നും ലാപ് ടോപ്പിൽ നിന്നും തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

12-arrests-2

യന്ത്രതോക്കുകളും മറ്റു സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി. പദ്ധതി തകർത്തതിൽ ആശ്വാസത്തിലാണ് ജർമൻ പൊലീസും ആഭ്യന്തര വകുപ്പും. കഴിഞ്ഞ അഞ്ചു മാസമായി ജർമൻ പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ആറു സംസ്ഥാനങ്ങളിൽ നിന്ന് 12 പേരെ വലയിലാക്കിയത്.

german-police-car

വൻ സ്രാവുകൾ ഇപ്പോഴും വെളിയിലുണ്ടെന്നും അവരും ഉടനടി കുടുങ്ങുമെന്നും പൊലീസ് പറഞ്ഞു. നോർത്തേൺ വെസ്റ്റ് ഫാളിയ  സംസ്ഥാനത്തു നിന്നാണ് ഒട്ടേറെ ഭീകരർ പിടിയിലായത്. ഹിറ്റ്ലറിന്റെ ആരാധകരാണു പിടിക്കപ്പെട്ടവർ ഏറെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com