ADVERTISEMENT

ബര്‍ലിന്‍∙ ജർമനിയിലെ കുടിയേറ്റ വിരുദ്ധതയോടുള്ള കമ്പവും ആള്‍ട്ടര്‍നേറ്റീവ് (എഎഫ്ഡി)പാര്‍ട്ടിയോടുള്ള കൂറും നിലനിര്‍ത്താന്‍ എന്‍ജിനീയറായ പാര്‍ട്ടിയംഗം തന്റെ ഇഷ്ടദാനം എഎഫ്ഡി പാര്‍ട്ടിക്ക് എഴുതി നല്‍കിയത് ഏഴു മില്യണ്‍ യൂറോയുടെ സമ്പത്ത്. സ്വര്‍ണ്ണനാണയങ്ങള്‍, സ്വര്‍ണ്ണ ബാറുകള്‍, റിയല്‍ എസ്റേററ്റ് എന്നിവയ്ക്ക് പുറമേ, എഞ്ചിനീയര്‍ തന്റെ ജീവിതകാലത്ത് എടുത്ത നിരവധി പേറ്റന്റുകളും ഇഷ്ടദാന വില്‍പത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.

ഇച്ഛാശക്തിയുടെ കീഴിലുള്ള ഏകപാര്‍ട്ടിയാണ് തീവ്രവലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡിയെന്ന് 54 കാരനായ ഇഷ്ടദാനക്കാരന്‍ പാര്‍ട്ടിയെപ്പറ്റി വിലയിരുത്തി.

കുടിയേറ്റ വിരുദ്ധതയുയര്‍ത്തി 2013 ല്‍ ഉടലെടുത്ത പാര്‍ട്ടിയാണ് എഎഫ്ഡി. കഴിഞ്ഞ പൊതുപൊതുതെരഞ്ഞെടുപ്പില്‍ 91 അംഗങ്ങളെയാണ് പാര്‍ട്ടി ലേബലില്‍ പാര്‍ലമെന്റില്‍ എത്തിച്ചത്. പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് എഎഫ്ഡി. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ധനകാര്യ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കാന്‍ അധിക ഫണ്ട് ആവശ്യമാണെന്ന് പറഞ്ഞ് പാര്‍ട്ടി 2019 ല്‍ പിന്തുണക്കാരില്‍ നിന്ന് നിരവധി സംഭാവന ആവശ്യപ്പെട്ടിരുന്നു.

അടുത്ത കാലത്തായി രാഷ്ട്രീയ അഴിമതികള്‍ക്ക് പുറമേ പണമൊഴുക്ക് പ്രശ്നങ്ങളും നേരിടുന്ന പാര്‍ട്ടിക്ക് ലഭിക്കുന്ന ഈ സമ്മാനം ഇനിയും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം.

അതേസമയം തൂരിംഗനില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിയുള്‍പ്പടെയുള്ള മറ്റു കക്ഷികള്‍ തീവ്രവലതുപക്ഷ ദേശീയ പ്രസ്ഥാനത്തെ പിന്തുണച്ചതിന് ശനിയാഴ്ച ജര്‍മനിയിലുടനീളം വീണ്ടും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പാര്‍ട്ടിയെയും അതിന്റെ പിന്തുണക്കാരെയും മുഖ്യധാരാ ജര്‍മന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പരിഹസിച്ചുള്ള മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com