ADVERTISEMENT

ബര്‍ലിന്‍∙ രാജ്യാന്തര തലത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ചതും യൂറോപ്പിലെ ഈ വര്‍ഷത്തെ ആദ്യപ്രമുഖ ചലച്ചിത്രോത്സവവുമായ "ബര്‍ലിനാലെ" യ്ക്ക് വ്യാഴാഴ്ച കൊടിയേറും. ജര്‍മനിയുടെ വൈവിധ്യവും രാഷ്ട്രീയവും സര്‍വോപരി നാസി ഭൂതകാലവും ഓര്‍മപ്പെടുത്തി ബര്‍ലിന്‍ ചലച്ചിത്ര മേളയ്ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കുന്നത്.

കാന്‍സിനും വെനീസിനുമൊപ്പം യൂറോപ്പിലെ ഏറ്റവും പ്രമുഖമായ ചലച്ചിത്രോത്സവങ്ങളിലൊന്നായ ബര്‍ലിനാലെയും ഇക്കുറി സംവിധായികമാര്‍ക്കും രാഷ്ട്രീയ സിനിമകള്‍ക്കുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വെളുത്ത വര്‍ഗക്കാരും പുരുഷന്‍മാരും അവാര്‍ഡ് നാമനിര്‍ദേശങ്ങളില്‍ കൈയാളുന്ന കുത്തക ഹോളിവുഡില്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന സമയത്താണ് സിനിമയിലെ വൈവിധ്യത്തിനു പ്രാധാന്യം നല്‍കുന്ന തീം ബര്‍ലിനാലെ അവതരിപ്പിക്കുന്നത്.

70 ലധികം രാജ്യങ്ങളില്‍ നിന്നായി 400 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഗോള്‍ഡന്‍ ബെയര്‍(സുവര്‍ണ്ണ കരടി) പുരസ്കാരത്തിനു വേണ്ടി 15 ഓളം ചിത്രങ്ങള്‍ മല്‍സരത്തിനുണ്ട്. സിനിമാ പ്രേമികള്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന എഴുപതാമത് ബര്‍ലിനാലെയ്ക്ക് മാര്‍ച്ച് ഒന്നിനു തിരശീല വീഴും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com