ADVERTISEMENT

ബർലിൻ ∙ ജർമൻ നഗരമായ ഫ്രാങ്ക്ഫർട്ടിനടുത്തുള്ള  ഹാനോവിലും കെസ്സൽസ്റ്റഡിലും ബുധനാഴ്ച രാത്രി പത്ത് മണിക്ക് നടന്ന വെടിവയ്പിൽ പതിനൊന്ന് മരണം. അഞ്ച് പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ ഇടയുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. മരണമടഞ്ഞവരിൽ അക്രമിയും ഉൾപ്പെടുന്നുവെന്ന് പൊലീസ് അറിയിച്ചു.

 

shooting-germany-gif

വെടിവയ്പുകൾ രണ്ടു രാത്രി ബാറുകളുടെ മുമ്പിലാണു നടന്നത്. കറുത്ത കാറിൽ വന്നിറങ്ങിയ അക്രമി അകാരണമായി വെടിവയ്ക്കുകകയായിരുന്നുവെന്ന്  ദൃക്സാക്ഷികൾ പറഞ്ഞു. അക്രമണത്തിനുശേഷം അക്രമി സ്വന്തം കാറിൽ  രക്ഷപ്പെട്ടു. തുടർന്ന് പൊലീസും പ്രത്യേക സേനയും  വ്യാപകമായ തിരച്ചിലിനൊടുവിലാണ് അക്രമിയെ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 

അക്രമി ജർമൻകാരനാണെന്ന് പൊലീസ് പറഞ്ഞു. കാറിനുള്ളിൽ തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. വെടിവയ്ക്കാനുള്ള നായാട്ട് ലൈസൻസ് ഇയാളുടെ കാറിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ചവർ അധികവും കുർദ് വംശജരാണെന്നാണു സൂചന. മരിച്ചവർ അധികവും യുവാക്കളാണ്. ഒരു യുവതിയും മരണമടഞ്ഞിട്ടുണ്ട്.

അക്രമണത്തിൽ കൂടുതൽ പേർ ഉണ്ടോ എന്നു പൊലീസ് അന്വേഷിച്ച് വരികയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com