ADVERTISEMENT

ബര്‍ലിന്‍ ∙ ചെറുകിട വ്യവസായികളെയും ഫ്രീലാന്‍സര്‍മാരെയും ഉദ്ദേശിച്ച് നാല്‍പ്പത് ബില്യന്‍ യൂറോയുടെ സാമ്പത്തിക രക്ഷാ പാക്കേജ് ജര്‍മന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. പത്തില്‍ താഴെ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളെയാണ് ഇതനുസരിച്ച് ചെറുകിടക്കാരായി കണക്കാക്കുക. കൊറോണ വൈറസ് ബാധ കാരണം ഇവര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം.

നാല്‍പ്പത് ബില്യന്‍ യൂറോയില്‍ പത്തു ബില്യനും നേരിട്ട് സബ്സിഡികളായി നല്‍കും. ബാക്കി മുപ്പതു ബില്യന്‍ വായ്പകളായും നല്‍കും. വന്‍കിട വ്യവസായികളും രാജ്യത്ത് വലിയ പ്രതിസന്ധി തന്നെയാണ് രോഗബാധ കാരണം നേരിടുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നു തന്നെ പറയുന്ന കാര്‍ നിര്‍മാണ മേഖലയാണ് ഇതില്‍ പ്രധാനം.

ഫോക്സ് വാഗന്‍, ഡെയിംലര്‍, ബിഎംഡബ്ള്യു എന്നീ വമ്പന്‍മാരെല്ലാം അടുത്ത ആഴ്ചയോടെ യൂറോപ്പില്‍ ആകമാനം പ്ലാന്റുകള്‍ അടച്ചിട്ട് ഉത്പാദനം നിര്‍ത്തിവയ്ക്കാനാണ് ആലോചിക്കുന്നത്. പതിനായിരക്കണക്കിന് ജീവനക്കാരെ ഇതു കാരണം താത്കാലികമായി ഒഴിവാക്കേണ്ടി വരും. ചൈനയില്‍നിന്നുള്ള സ്പെയര്‍പാര്‍ട്സിന്റെ വരവ് നിലച്ചതും ഇവരെ പ്രതിസന്ധിയിലാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com