sections
MORE

കോവിഡ് ഭീതി ; ജർമനിയിലെ ബവേറിയ സംസ്ഥാനം വാതിലുകൾ അടച്ചു

bavaria
SHARE

ബർലിൻ ∙ ജർമനിയിൽ കാട്ടുതീ പോലെ പടരുന്ന കോവിഡ് –19ന് തടയിടാൻ ജർമനിയിലെ ബവേറിയ സംസ്ഥാനം വാതിലുകൾ കൊട്ടിയടച്ചു.മ്യൂണിക്ക് ആസ്ഥാനമായ ഈ സംസ്ഥാനത്ത് വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ലോക്‌ഡൗൺ നിലവിൽ വന്ന ആദ്യ സംസ്ഥാനമാണിത്.ദൈവം നമ്മുടെ ജനത്തെയും രാജ്യത്തെയും രക്ഷിക്കട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് സംസ്ഥാന മുഖ്യമന്ത്രി മാർക്കസ് സോഡർ വൈറസിനെതിരെയുള്ള കടുത്ത നടപടി പ്രഖ്യാപിച്ചത്.

sodan

അടുത്ത രണ്ടാഴ്ചത്തേക്ക് ഈ ലോക്ഡൗൺ സംസ്ഥാനത്ത് ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി സോഡർ ജനങ്ങളെ അറിയിച്ചു. ബവേറിയയിൽ താമസിക്കുന്നവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതിയുണ്ട്. ഷോപ്പിംഗ്, ഡോക്ടർമാർ, ഫാർമസി സന്ദർശനം ശുദ്ധവായു ശ്വസിക്കാൻ നടത്തം എന്നിവക്ക് നിയമ തടസമില്ല.നിയമം തെറ്റിക്കുന്നവർക്ക് 25,000 യൂറോ വരെ പിഴ ഇടാക്കാനും നിർദ്ദേശമുണ്ട്.

ഈ സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വൻ സാമ്പത്തിക സഹായവും സോഡർ ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.‌ഇതിനിടയിൽ ഈ സംസ്ഥാനത്തെ വ്യൂർസ്ബുർഗ് നഗരത്തിലെ ഒരു വൃദ്ധസദനത്തിൽ ഒൻപത് പേർ കോവിഡ് മൂലം മരണ മടഞ്ഞു. ശനിയാഴ്ച രാവിലെ പുറത്ത് വാർത്ത വന്നിട്ടുണ്ട്. 160  വയോധികരാണ് സെന്റ് നിക്കോളാസ് എന്ന ഈ സീനിയർ റസിഡന്റിസിൽ പാർക്കുന്നത്. ഇവിടത്തെ 23 നഴ്സുമാരെയും കോവിഡ്–19 ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ജർമനിയിൽ ഇതുവരെ ഇരുപതിനായിരം പേർ കോവിഡ് രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. 68 പേർ മരണമടഞ്ഞു.  200 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.

ഈ വാരാന്ത്യം ജർമനിയിൽ നിർണ്ണായകമാണ്. ജനങ്ങളുടെ പെരുമാറ്റം സൂക്ഷ്മം നിരീക്ഷണശേഷമായിരിക്കും മെർക്കൽ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയെന്ന് സൂചനയുണ്ട്. ജനം  സംഭവം ഗൗരവമായി ഇതുവരെ ഉൾകൊണ്ടിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെടൽ മൂലം മാത്രമാണ് ആൾകൂട്ടം പിരിഞ്ഞുപോകുന്നതു തന്നെ. അതിന്റെ ദൃശ്യങ്ങൾ പൊലീസ് തന്നെ മാധ്യമങ്ങൾക്ക് നൽകി കഴിഞ്ഞു. ജനം അനുസരിക്കുന്നില്ലെങ്കിൽ തിങ്കളാഴ്ച മുതൽ ജർമനിയിൽ  ഉടനീളം  ലോക്ഡൗൺ ഉണ്ടാകുമെന്ന് സൂചന നൽകുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
FROM ONMANORAMA