ADVERTISEMENT

ബർലിൻ∙ മദ്യം കൊറണയെ പിടിച്ചുകെട്ടും പ്രതിരോധിക്കും എന്ന വ്യാജ വാർത്ത ജർമനിയിലുടനീളം പ്രചരിക്കുകയാണ്. ഇതു തെറ്റാണെന്നു ലോകാരോഗ്യ സംഘടന . മദ്യവും പുകവലിയും കൊറോണയെ അപകടകരമാക്കി മാറ്റുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. 

കഴിഞ്ഞ ദിവസം ഒരു പ്രസിദ്ധ ജർമൻ വൈറോളജി ലാബിന്റെ പേരിൽ ‘മദ്യം അകത്താക്കും  കോവിഡിനെ പുറത്താക്കും’ എന്ന വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലും വാട്സപ്പിലും പ്രചരിച്ചിരുന്നു. ജർമനിയിലെ മലയാളികൾ ആഘോഷപൂർവ്വം സന്ദേശം പങ്കുവച്ചു.

100 എംഎൽ വിദേശ മദ്യമോ അഞ്ചു ബിയറോ പ്രതിദിനം കുടിച്ചാൽ വായിൽ കയറുന്ന കൊറോണ പമ്പകടക്കും എന്നായിരുന്നു സന്ദേശത്തിൽ നിറഞ്ഞു നിന്നത്. ലാബിന് ഈ സന്ദേശത്തിൽ പങ്കില്ല എന്നു മാധ്യമങ്ങളെ അറിയിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com