ADVERTISEMENT

സൂറിക് ∙ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം സ്വിറ്റ്സർലൻഡിൽ ഞായറാഴ്ച്ച ഉച്ചവരെ 7014 ൽ എത്തി. സ്വിസ്സ് ഫെഡറൽ ഹെൽത് ഡിപ്പാർട്ട്മെന്റ് നൽകുന്ന കണക്കനുസരിച്ചു ശനിയാഴ്ചത്തേക്കാൾ 901 പേരെ വൈറസ് അധികം ബാധിച്ചു. വെള്ളിയാഴ്ച്ചത്തെ 1273 പേരിൽ നിന്നും 901 ലേക്ക് പുതിയ കേസുകളുടെ എണ്ണം താഴ്ന്നത് നേരിയ പുരോഗതിയായി വിലയിരുത്തുന്നു. ഇതേവരെ 60 പേരാണ് കോവിഡ് 19 ബാധിച്ചു സ്വിറ്റസർലൻഡിൽ മരിച്ചത്.

ജനസംഖ്യയിലെ 10 ലക്ഷം പേരിൽ 200 ൽ അധികം പേർക്ക് കൊറോണ ബാധിച്ച പ്രദേശങ്ങളിൽ സ്വിസ്സിലെ മൂന്ന് പ്രാവശ്യകളും ഉൾപ്പെട്ടു. ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന ടെസ്സിനിൽ 283.5, ഫ്രാൻസിന്റെ അയൽ പ്രവിശ്യകളായ വാഡ്റ്റ് ലാൻഡ് 205.8, ബാസൽ സിറ്റി 203.8 എന്നിങ്ങനെയാണ് കൊറോണ ബാധിതരുടെ ശരാശരി കണക്കുകൾ. അഞ്ചിൽ അധികം പേർക്ക് താമസസ്ഥലത്തിന് പുറത്തു കൂടുന്നതിൽ സ്വിറ്റസർലൻഡിൽ വിലക്കുണ്ട്. ഇത് ലംഘിച്ച 10 പേർക്ക് 100 ഫ്രാങ്ക് ജനീവ പൊലീസ് പിഴയിട്ടു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com