ADVERTISEMENT

ഇറ്റലി ∙  കോവിഡ്- 19 വൈറസ് വ്യാപനം അടിമുടി പിടിച്ചുലച്ച സാഹചര്യത്തിൽ രാജ്യത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബന്ധിതനായിരിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജൂസപ്പേ കോൻതേ. അടിയന്തിര പ്രാധാന്യമുള്ളവയൊഴികെ എല്ലാ സൗകര്യങ്ങളും മരവിപ്പിക്കുകയാണെന്ന് ഇന്നലെ രാത്രി വൈകി രാഷ്ട്രത്തോടു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രാജ്യം ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ്- 19 വൈറസ് വ്യാപിക്കുന്നവരുടെ എണ്ണം വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ദേശീയ ആരോഗ്യ സംവിധാനം സംരക്ഷിക്കുന്നതിന് രാജ്യം ഒന്നിച്ചു നിൽക്കേണ്ടത് ആവശ്യമാണ്.

സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവ നിയന്ത്രണങ്ങൾക്കു വിധേയമായി തുടർന്നും പ്രവർത്തിക്കും. രാജ്യത്തിനുവേണ്ടി ഈ യുദ്ധം ജയിക്കേണ്ടതിന് കൂടുതുൽ നിയന്ത്രണങ്ങൾ അനിവാര്യമായിരിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

അതേസമയം, ഇറ്റലിയിൽ മരണസംഖ്യ ഒരോ ദിവസവും  ഉയരുകയാണ്. ശനിയാഴ്ച മാത്രം ഇറ്റലിയിൽ മരണമടഞ്ഞത് 793 പേരാണ്. ആകെ മരണം 4825 ആയി വർധിച്ചു. 6072 പേർക്ക് രോഗം ഭേദമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com