ADVERTISEMENT

ബർലിൻ∙ കൊറോണ വൈറസ് മൂലം ജർമനിയിലുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാൻ ചാൻസലർ മെർക്കലിന്റെ വിശാല മുന്നണി വൻ സാമ്പത്തിക പാക്കേജുമായി രംഗത്ത്. സർക്കാരിന്റെ പാക്കേജ് പദ്ധതി ഉപചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോൾസ് വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചു.

covid-treatment-gif

വിശാല മുന്നണി സർക്കാർ 156 ബില്യൻ യൂറോയുടെ പാക്കേജാണ് അവതരിപ്പിച്ചത് ഈ വൻ തുക സർക്കാർ വായ്പയായി എടുക്കാനാണ് നീക്കം

olaf-gif

ചെറുകിട വ്യവസായ സംരംഭകർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും സാധാരണക്കാർക്കും ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് പാക്കേജിൽ ഉള്ളത്. ചെറുകിട വ്യവസായ സംരംഭകർക്ക് സ്വയം തൊഴിൽ ചെയ്യുന്നവർക്കും അടുത്ത മൂന്ന് മാസത്തേയ്ക്ക് വൻ സർക്കാർ സഹായം ലഭിക്കും. തുക അധികൃതര്‌ വിലയിരുത്തി തീരുമാനമെടുക്കും.

covid-gif

സാധാരണക്കാർക്കും ജോലി നഷ്ടപ്പെട്ടവർക്കും സർക്കാർ നേരിട്ട് മൂന്ന് മാസത്തെ സഹായ ശമ്പളം എത്തിക്കും. വാടക യിനത്തിൽ കുടിശിക വന്നാൽ മൂന്ന് മാസത്തെ സാവകാശം നൽകണമെന്ന് ഉടമകളോട് ആവശ്യപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com