ADVERTISEMENT

ഇറ്റലി ∙ ഓരോ ദിവസവും പുതിയതായി സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് 19 കേസുകളിൽ കുറവുവരുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ആഭ്യന്തരമന്ത്രാലയം ചില  ഇളവുകൾ പ്രഖ്യാപിച്ചു. പുതിയ വ്യവസ്ഥയനുസരിച്ച് വീട്ടിലുള്ള ചെറിയ കുട്ടികളെ മാതാപിതാക്കൾക്ക് കാൽ നടയാത്രയ്ക്കായി കൊണ്ടു പോകാം. ഒരു സമയം ഒരു കുട്ടിയുമായി മാതാപിതാക്കളിൽ ഒരാൾക്കു മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. വീടിനു സമീപ പ്രദേശങ്ങളിൽ മാത്രമായി ഈ സഞ്ചാരസ്വാതന്ത്ര്യം നിജപ്പെടുത്തിയിട്ടുമുണ്ട്.

ജോഗിങ്ങ്, നടത്തം ഉൾപ്പെടെയുള്ള വ്യായാമങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമായി നടത്താം. സ്വന്തം വീടിനു സമീപം ഒരാൾക്ക് ഒറ്റയ്ക്ക് ജോഗിങ് നടത്താനാണ് അനുമതി. പൊതു സ്ഥലങ്ങളിൽ ഒരുമിച്ചു ചേരുന്നതിനും കലാ-കായിക വിനോദങ്ങൾ നടത്തുന്നതിനും നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും.  പാർക്കുകൾ, വില്ലകൾ, കളിസ്ഥലങ്ങൾ, പൊതു ഉദ്യാനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലുള്ള നിയന്ത്രണങ്ങൾക്ക് മാറ്റമില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇറ്റലിയിൽ ഇതുവരെ 15,729 രോഗികൾക്ക് പൂർണമായി രോഗശമനമുണ്ടായിട്ടുണ്ട്. ഇന്നലെമാത്രം സുഖം പ്രാപിച്ചത് 1109 പേരാണ്. നിലവിൽ 4023 രോഗികൾ ഐസിയുവിൽ ചികിത്സയിലുണ്ട്. എങ്കിലും കഴിഞ്ഞ ആഴ്ചകളിൽനിന്ന് വ്യത്യസ്തമായി, പുതിയതായി കോവിഡ് 19 വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവു വരുന്നത് ശുഭസൂചനയായി കരുതുകയാണ് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com