ADVERTISEMENT
വിയന്ന ∙ വിയന്ന കേന്ദ്രമാക്കി 125 രാജ്യങ്ങളിൽ സാന്നിധ്യമുള്ള ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ ഏപ്രിൽ രണ്ട് ആഗോള കൃതജ്ഞതാ ദിനമായി ആചരിക്കും.  കോവിഡ് -19 പാൻഡെമിക്കിനെതിരെ പോരാടുന്നതിന് മാനവികതയ്ക്ക് പ്രത്യേകിച്ചും ആരോഗ്യസംരക്ഷണ സാഹോദര്യത്തിന് സമർപ്പിത സേവനം നൽകുന്നവർക്കുള്ള ആദര സൂചകമായാണ് ആഗോള കൃതജ്ഞത ദിനാചരണം.  ദിനാചരണത്തിൻറെ ഭാഗമായി എല്ലാ ദേശീയ യൂണിറ്റുകളും നാളെ (ഏപ്രിൽ 2)  ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 ന്  ആ യഥാർത്ഥ നായകൻമാരോട് ആദരവ് പ്രകടിപ്പിച്ചും  കോവിഡ് -19 രോഗികളുടെ വേഗത്തിലുള്ള രോഗമുക്തിക്കുമായി നിശബ്ദ പ്രാർത്ഥന നടത്തുമെന്ന് ഡബ്ല്യുഎംഎഫ് ഭാരവാഹികൾ വ്യക്തമാക്കി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com