ADVERTISEMENT

സൂറിക്ക് ∙ സ്വിസ്സ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാർച്ച് 30 വരെ രാജ്യത്ത് കോവിഡ് 19 മൂലം 373 പേർ മരണമടഞ്ഞു. നിലവിൽ 16176 പേർക്കാണ് കൊറോണ വൈറസ് പോസിറ്റിവ് ആയി കണ്ടെത്തിയത്. രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്ന് ഔദ്യോഗികമായി റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിവ.

സർക്കാരിന്റെ പ്രഥമ പരിഗണന പൗരന്മാരുടെ ആരോഗ്യ സംരക്ഷണമാണെന്നും പ്രത്യേകിച്ച് ഹൃദ്രോഗമുള്ളവരെ സംരക്ഷിക്കുന്നതിന് പ്രത്യേക നിബന്ധനകൾ പാലിക്കുവാൻ ആരോഗ്യ മന്ത്രാലയം രാജ്യത്തെ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.

പ്രായമായവർ നിൽക്കുമ്പോഴും ഇരിക്കുമ്പോഴും കൃത്യമായ അകലം തമ്മിൽ പാലിച്ചിരിക്കണം. കൈകൾ കൃത്യമായി കഴുകുക, ഹസ്തദാനം ഒഴിവാക്കുക, പേപ്പർ തൂവാല ഉപയോഗിച്ചോ കൈമുട്ടുകൊണ്ട് മറച്ചോ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക. അടിയന്തിര ഘട്ടങ്ങളിൽ ടെലിഫോണിലൂടെ ഡോക്ടറുമായി ബന്ധപ്പെടുക.

സൂറിക്കിൽ 1960 പേർക്ക് (പോസിറ്റിവ്) വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ 25 പേര് മരണമടഞ്ഞു. 65 വയസ്സിനും 97 വയസിനുമിടയിലുള്ളവരാണ് മരണമടഞ്ഞവർ മുഴുവനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com