ADVERTISEMENT

ലണ്ടൻ ∙ കൊറോണ വൈറസ് ബാധിതനായിരുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ സുഖംപ്രാപിച്ചു. ഈലിംങ് സൗത്താളിലെ എംപിയായ വീരേന്ദ്രശർമ്മ ഒരാഴ്ചയിലേറെയായി ചികിൽസയിലായിരുന്നു. ആശുപത്രിയിൽ നിന്നും അദ്ദേഹം തിരികെ വീട്ടിലെത്തി. 

‘ഹില്ലിങ്ഡൺ ആശുപത്രിയിൽ വച്ചാണ് കൊറോണ പോസറ്റീവ് ആണെന്ന് മനസിലാക്കിയത്. ശ്വാസതടസ്സവും മറ്റും കാരണം ഒരാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിച്ചത്. എന്നോട് ആശുപത്രി അധികൃതർ കാണിച്ച കരുതൽ വളരെ വലുതാണ്. എല്ലാ ജീവനക്കാർക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇപ്പോൾ ഞാൻ എൻഎച്ച്എസും സർക്കാരും പറയുന്നത് അനുസരിച്ച് വീട്ടിൽ സെൽഫ് ഐസൊലേഷനിലാണ്. എല്ലാവരും അവരുടെ നിർദേശങ്ങൾ കൃത്യമായി പിന്തുടരണം’–വിരേന്ദ്ര ശർമ പറഞ്ഞു.

പലവട്ടം കേരളത്തിൽ എത്തിയിട്ടുള്ള ശർമ്മ കേരളത്തിലെ മിക്ക തലമുതിർന്ന രാഷ്ട്രീയ നേതാക്കളുടെയും അടുത്ത സുഹൃത്താണ്. ലേബർ പാർട്ടിയുടെ മുതിർന്ന നേതാവായ അദ്ദേഹം ഇരുപതു വർഷത്തിലേറെയായി പാർലമെന്റംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com